ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയിലെ ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന ആളെന്ന് വിശേഷിപ്പിച്ച് പ്രമുഖ അമേരിക്കൻ മാധ്യമമായ ടൈം മാഗസിൻ. ലോകസഭാ തിരഞ്ഞെടുപ്പ് തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് വിവാദങ്ങൾ ഉയർത്തി ടൈം മാഗസിന്റെ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.മഹത്തായ ജനാധിപത്യ രാജ്യങ്ങൾ ഭൂരിപക്ഷ പ്രീണനത്തിലേക്ക് പോകുന്നുവെന്നും ഇന്ത്യയാണ് അതിന് മുന്നോടിയെന്നും പറഞ്ഞുകൊണ്ടാണ് ടൈം മാഗസിന്റെ കവർ സ്റ്റോറി തുടങ്ങുന്നത്. ലോകത്തിലേറ്റവും വലിയ ജനാധിപത്യ രാജ്യം വളരെയധികം വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നും കവർ സ്റ്റോറിയിൽ പറയുന്നു. മുൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ കാലഘട്ടവുമായി മോദി ഭരണകാലത്തെ സാമൂഹിക യാഥാർഥ്യങ്ങളെ ലേഖനത്തിൽ താരതമ്യം ചെയ്യുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സഹോദര മനോഭാവം വളർത്താൻമോദി താത്പര്യപ്പെടാതിരിക്കുന്നതിനെപ്പറ്റിയും ലേഖനം പരാമർശിക്കുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദു- മുസ്ലീം ബന്ധത്തെപ്പറ്റിയാണ് ലേഖനത്തിലുടനീളം ചർച്ചചെയ്യുന്നത്. മാത്രമല്ല മോദി ഹിന്ദു അനുകൂലവാദിയാണെന്നും ആരോപിക്കുന്നു.ഇന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങൾ, യോഗി ആദിത്യനാഥിനെ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയാക്കൽ തുടങ്ങി ഏറ്റവും അവസാനം സാധ്വി പ്രജ്ഞാസിങ് ഠാക്കൂറിനെ ഭോപ്പാൽ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയത് വരെ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. മോദിയെ വീണ്ടും ഇന്ത്യൻ ജനത അധികാരമേൽപ്പിക്കുമോ എന്ന ചോദ്യവും ലേഖനത്തിൽ ഉന്നയിക്കുന്നുണ്ട്. അതേസമയം മോദിയെ അധികാരത്തിൽ നിന്നിറക്കാൻ കൈകോർത്ത പ്രതിപക്ഷ സഖ്യത്തെയും ലേഖനം വിമർശിക്കുന്നുണ്ട്. ദുർബലവും സംഘടിതവുമല്ലാത്തതാണ് പ്രതിപക്ഷസഖ്യമെന്നും പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് കുടുംബ വാഴ്ചയിൽ കൂടുതലൊന്നും നൽകാനായില്ലെന്നും വിമർശിക്കുന്നു. കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിയെ അപ്രാപ്യനായ സാധാരണക്കാരനെന്നും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. ഇത് മൂന്നാം തവണയാണ് മോദി ടൈം മാഗസിന്റെ കവർ ചിത്രമാകുന്നത്. 2015 ലാണ് ഇതിനുമുമ്പ് മോദിയെപ്പറ്റിയുള്ള അവരുടെ പതിപ്പ് ഇറങ്ങിയത്. ടൈം പേഴ്സൺ ഓഫ് ഇയർ പുരസ്കാരവുമായി ബന്ധപ്പെട്ട് നടന്ന ഓൺലൈൻ വോട്ടെടുപ്പിൽ ഏറ്റവുമധികം ആളുകൾ പിന്തുണച്ചത് മോദിയെ ആയിരുന്നു. അത്തവണ ഇറങ്ങിയ ടൈംമാഗസിന്റെ കവർ ചിത്രമാണ് ചുവടെയുള്ളത്. 2012 ലാണ് മോദി ആദ്യമായി മാഗസിന്റെ കവർ ചിത്രമായിവരുന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബിജെപി മോദിയെ ഉയർത്തിക്കാട്ടിയേക്കുമെന്നുള്ള വിവരങ്ങൾ പുറത്തുവന്ന സമയമായിരുന്നു അത്. അതിൽ മോദിയെ ദീർഘവീക്ഷണമുള്ള കൗശലക്കാരനായും വിവാദ രാഷ്ട്രീയക്കാരനായും വിശദീകരിക്കുന്നു. Content Highlights:Time Magazine called PM Modi as Indias divider in chief
from mathrubhumi.latestnews.rssfeed http://bit.ly/2VasibO
via
IFTTT
No comments:
Post a Comment