എല്ലാ ശനിയാഴ്ചകളിലും ഡോക്ടർ ജോലി; വ്യത്യസ്തനാണ് ഈ പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

എല്ലാ ശനിയാഴ്ചകളിലും ഡോക്ടർ ജോലി; വ്യത്യസ്തനാണ് ഈ പ്രധാനമന്ത്രി

തിംഫു: ഡോക്ടർ കൂടിയായ ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടായ് ഷെറിങിന് രോഗികളെ പരിശോധിക്കുന്നതും ചികിത്സിക്കുന്നതും ശസ്ത്രക്രിയ ചെയ്യുന്നതും ഏറെ പ്രിയമുള്ള കാര്യങ്ങളാണ്. ഏറെ തിരക്കുള്ള പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോഴും ആഴ്ചയിലൊരു ദിവസം ഷെറിങ് ആശുപത്രിയിലെത്തും. യൂറോളജി വിദഗ്ധനാണ് ലോട്ടായ് ഷെറിങ് രാജ്യത്തെ മികച്ച ഡോക്ടർമാരിൽ ഒരാളാണ്. Image Courtesy:NDTV 2018 നവംബറിലാണ് ഷെറിങ് ഭൂട്ടാൻപ്രധാനമന്തിയായി അധികാരമേറ്റത്. പ്രധാനമന്ത്രിയായതിനെ തുടർന്ന് മുഴുവൻ സമയ ഡോക്ടർ വേഷം അഴിച്ചു വെച്ചെങ്കിലും ജിഗ്മെ ഡോർജി വാങ്ചക് നാഷണൽ റഫറൽ ഹോസ്പിറ്റലിൽ എല്ലാ ശനിയാഴ്ചയും കൺസൾട്ടന്റ് യൂറോളജിസ്റ്റായി ഷെറിങ് എത്താറുണ്ട്. പ്രധാനമന്ത്രി ആശുപത്രിയിലെത്തുമ്പോൾ അവിടെ അമ്പരന്ന് നോക്കുന്ന രോഗികളോ സഹപ്രവർത്തകരോ ഉണ്ടാവാറില്ല. അവർക്കിപ്പോഴും ഷെറിങ് പണ്ടത്തെ സ്നേഹസമ്പന്നനായ ഡോക്ടറാണ്. എല്ലാവരുംതികച്ചും സാധാരണമായി അവരവരുടെ ജോലികളിൽ മുഴുകും. ഭൂട്ടാനിലെ ആരോഗ്യമേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങൾ പ്രധാനമന്ത്രിയെന്ന നിലയിൽ ഷെറിങ്ങിന്റെ മുഖ്യ അജൻഡയാണ്. ജനങ്ങൾക്ക്ചികിത്സയ്ക്കായി പണം നൽകേണ്ടതില്ലെങ്കിലും ആരോഗ്യരംഗത്തെ കുറിച്ച് ജനങ്ങൾക്കുള്ള അജ്ഞത ആരോഗ്യമേഖലയുടെ വികസനത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് ഷെറിങ് പറയുന്നു. Image Courtesy:NDTV സാമ്പത്തിക വികസനത്തേക്കാൾ മാനസിക വികസനത്തിന് ഊന്നൽ നൽകുന്ന ബുദ്ധമതതത്വങ്ങളിലധിഷ്ഠിതമായ രാജ്യമാണ് ഭൂട്ടാൻ. പ്രകൃതി സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന രാജ്യത്തിന്റെ 60 ശതമാനത്തോളം വനങ്ങളാണ്. ഭൂട്ടാന്റെ സാമ്പത്തിക വരുമാനത്തിന്റെ മുഖ്യ ഉറവിടം ഇക്കോ ടൂറിസമാണ്. തലസ്ഥാനമായ തിംഫുവിൽ ട്രാഫിക് ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ലാത്ത ഭൂട്ടാനിൽ പുകയിലയ്ക്ക് നിരോധനം നിലവിലുണ്ട്. 1999 ലാണ് ടെലിവിഷന് രാജ്യത്ത് അനുമതി നൽകിയത്. എന്നാൽ അഴിമതി, തൊഴിലില്ലായ്മ, അവികസിത ഗ്രാമീണമേഖല, ക്രിമിനൽ സംഘങ്ങൾ എന്നിവയൊക്കെ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങളാണ്. മാനസിക പിരിമുറുക്കം കുറയ്ക്കാൻ ചിലർ ഗോൾഫ് കളിക്കും, മറ്റ് വിനോദങ്ങളിൽ ഏർപ്പെടും, അത് പോലെ ഒരു ശസ്ത്രക്രിയ നടത്തിയാൽ കിട്ടുന്ന സന്തോഷം വളരെ വലുതാണ് ഷെറിങ് പറയുന്നു. അൻപതുകാരനായ ഷെറിങ്ങിന്റെ ഭാര്യയും ഡോക്ടറാണ്. ഇവർക്ക് ഒരു മകളുണ്ട്. കൂടാതെ ഒരു പെൺകുട്ടിയേയും ആൺകുട്ടിയേയും ദത്തെടുത്ത് വളർത്തുന്നുമുണ്ട് മനുഷ്യസ്നേഹിയായ ഈ പ്രധാനമന്ത്രി. Content Highlights: Bhutan,The Prime Minister, Doctor, Lotay Tshering


from mathrubhumi.latestnews.rssfeed http://bit.ly/2H9pXKe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages