തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കടവൂർ ശിവദാസൻ (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു. അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. രാവിലെ 7.45 ന് മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുവരും. തുടർന്ന് 10 മണിക്ക് ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. 11 മണിമുതൽ ആനന്ദവല്ലീശ്വരത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലായിരിക്കും പൊതുദർശനമുണ്ടാകുക. സംസ്കാരം വൈകിട്ട് നാലിന് മുളങ്കാടകം ശ്മശാനത്തിൽ നടക്കും. കെ. കരുണാകരൻ, എ.കെ ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്ന കടവൂർ ശിവദാസൻ വൈദ്യുതി, വനം, എക്സൈസ്, ആരോഗ്യം,തൊഴിൽ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.നിയമസഭയിൽ കുണ്ടറ, കൊല്ലം മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്. തേവള്ളി ഗവ. ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.എസ്.എൻ. കോളേജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയശേഷംഎറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. ആർ.എസ്.പി യിലൂടെ പൊതു പ്രവർത്തനം തുടങ്ങിയ കടവൂർ പിന്നീട് കോൺഗ്രസ്സിൽ ചേർന്നു. 1980 ലും 1982 ലും ആർ. എസ്.പി സ്ഥാനാർത്ഥിയായും 1991, 1996, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായുംജയിച്ചു.തൊഴിലാളി വിഭാഗങ്ങളെ കോൺഗ്രസിനൊപ്പം നിലനിർത്തുന്നതിൽ കടവൂർ ശിവദാസൻ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. കൊല്ലം ജല്ലയിൽ കോൺഗ്രസിന്റെ ശക്തി വർധിപ്പിച്ചത് ഇദ്ദേഹത്തിന്റെ ഇടപെടലുകളാണ്. അംസംഘടിത മേഖലയിലെ തൊഴിലാളികൾക്കുവേണ്ടി ക്ഷേമനിധി ബോർഡ് രൂപവത്കരിക്കണമെന്ന ആശയം കടവൂർ ശിവദാസന്റേതായിരുന്നു. അതോടെയാണ് എല്ലാ മേഖലയിലും ക്ഷേമനിധി ബോർഡ് എന്ന ആശയം തന്നെ കേരളത്തിൽ നടപ്പിൽ വന്നത്.വിശ്രമ ജീവിതത്തിൽ ആയിരുന്നപ്പോഴും പലവിഷയങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായം പലരും തേടിയിരുന്നു. രാഷ്ട്രീയത്തിന് പുറമെ വിശ്രമ ജീവിത കാലത്ത് ആധ്യാത്മിക മേഖലയിലേക്കും അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ഭാര്യ: വിജയമ്മ. മക്കൾ: മിനി എസ്., ഷാജി ശിവദാസൻ. content highlights:Kadavoor sivadasan
from mathrubhumi.latestnews.rssfeed http://bit.ly/2JFAcYy
via
IFTTT
No comments:
Post a Comment