കാമുകനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയ വനിതാ ടെന്നിസ് താരം അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

കാമുകനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയ വനിതാ ടെന്നിസ് താരം അറസ്റ്റില്‍

ചെന്നൈ: കാമുകനെ തട്ടിക്കൊണ്ടുപോയി മർദിക്കാനായി ക്വട്ടേഷൻ നൽകിയയുവ വനിതാ ടെന്നിസ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. പതിനാല് വയസ്സിന് താഴയുള്ള പെൺകുട്ടികളുടെ ദേശീയ ചാമ്പ്യനായിരുന്ന വാസവി ഗണേശനാണ് അറസ്റ്റിലായത്. അമേരിക്കയിൽ സൈക്കോളജി വിദ്യാർഥിയായ ഇരുപതുകാരിയായ വാസവിക്കൊപ്പം, വാസവിയുടെ സുഹൃത്തുക്കളായനുങ്കമ്പാക്കംസ്വദേശി ഗോകുൽ, അരുമ്പാക്കം സ്വദേശി അഭിഷേക് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ മെയ് ഒൻപതിനാണ് ക്വട്ടേഷൻ സംഘം നവിത് അഹമ്മദിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് വേളാച്ചേരി സ്വദേശി എസ്.ഭാസ്ക്കർ, ശരവണൺ, ബാഷ എന്നിവർ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ഇവരാണ് തങ്ങൾക്ക് ക്വട്ടേഷൻ നൽകിയത് വാസവി ഗണേശനാണെന്ന് പോലീസിന് മൊഴി നൽകിയത്. ഫെയ്സ്ബുക്കിലൂടെയാണ് വാസവി ക്വട്ടേഷൻ സംഘാംഗങ്ങളായ ഗോകുലുംഅഭിഷേകുമായി പരിചയത്തിലാകുന്നത്. ഇവർ വഴിയാണ് നവിത്തിനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. വാസവി ഇക്കഴിഞ്ഞ മെയ് ആറിന് ചെന്നൈയിലെത്തി നവിത്തിനെ കണ്ട് സംസാരിച്ചിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും നവിത്ത് ഫോൺ തട്ടിപ്പറിക്കുകയും ഹെൽമറ്റ് കൊണ്ട് വാസവിയുടെ തലയിൽ ഇടിയ്ക്കുകയും ചെയ്തു. ഇതിനുശേഷമാണ് വാസവി ഗോകുലിന്റെയും അഭിഷേകിന്റെയും സഹായം തേടുന്നത്. ഇവരാണ്ഭാസ്ക്കറിനും സംഘത്തിനും ക്വട്ടേഷൻ നൽകിയത്. മെയ് ഒൻപതിന് രാത്രി 11.15 ന് നവിന് ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് ക്വട്ടേഷൻ സംഘം കത്തി ചൂണ്ടിക്കാട്ടി തടഞ്ഞ് ബൈക്കിൽ തട്ടിക്കൊണ്ടുപോയത്. പിന്നീട് നവിത്തിനെ മർദിക്കുകയും കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവരുകയും ചെയ്തു. ഇതിനുശേഷം നവിത്തിന്റെ ഒരു സുഹൃത്തിനെ വിളിച്ച് രണ്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. സുഹൃത്ത് പണം നൽകാൻ വിസമ്മതിച്ചോടെ അവർ നവിത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിറ്റേ ദിവസമാണ് നവിത് ആക്രമണം സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. ഇതിനുശേഷം സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ബൈക്ക് കണ്ടെത്തുകയും ബൈക്കിന്റെ ഉടമയായ ഭാസ്ക്കറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒരു വനിതാ പോലീസ് ഹെഡ് കോൺസ്റ്റബിളിന്റെ മകനാണ് ഭാസ്ക്കർ. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ പിടികൂടിയത്. താൻ ക്വട്ടേഷൻ സംഘത്തോട് നവിത്തിന്റെ ഫോൺ വാങ്ങിച്ചുതരാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നാണ്വാസവി പോലീസിനോട്പറഞ്ഞത്. എന്നാൽ, സംഘം നവിത്തിനെ തട്ടിക്കൊണ്ടുപോകുമ്പോൾ വാസവി അവരെ പിന്തുടർന്നിരുന്നുവെന്ന് പോലീസ് കണ്ടെത്തി. Content Highlights:Woman tennis player Vasavi Ganesan arrested for kidnapping boyfriend


from mathrubhumi.latestnews.rssfeed http://bit.ly/2w05cKO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages