മദ്യ ലഹരിയില്‍ അടി വസ്ത്രം മാത്രം ധരിച്ച് ആലുവ നഗരസഭയിലെ ജീവനക്കാരന്റെ അഴിഞ്ഞാട്ടം, സഹപ്രവര്‍ത്തകര്‍ക്ക് നേരെ തെറി വിളിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 1, 2019

മദ്യ ലഹരിയില്‍ അടി വസ്ത്രം മാത്രം ധരിച്ച് ആലുവ നഗരസഭയിലെ ജീവനക്കാരന്റെ അഴിഞ്ഞാട്ടം, സഹപ്രവര്‍ത്തകര്‍ക്ക് നേരെ തെറി വിളിയും

ആലുവ: ആലുവ നഗരസഭയിലെ ജീവനക്കാരന്‍ മദ്യ ലഹരിയില്‍ അടിവസ്ത്രം മാത്രം ധരിച്ച് അഴിഞ്ഞാടി. ജോലിക്കിടെ മദ്യപിച്ചെത്തിയ ജീവനക്കാരന്‍ മറ്റ് ജീവനക്കാരെ അസഭ്യം വിളിക്കുകയായിരുന്നു. തുടര്‍ന്ന് നടയില്‍ കിടന്നും നഗരസഭ ജീവനക്കാര്‍ക്കും പോതുജനങ്ങള്‍ക്കും തലവേദന സൃഷ്ടിച്ചു. ഒരു മണിക്കൂറോളം ഓഫീസില്‍ കിടന്ന് അഴിഞ്ഞാടിയ ഉദ്യോഗസ്ഥനെ വീട്ടുകാര്‍ എത്തി ഓട്ടോയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

ജീവനക്കാരെ അസഭ്യം പറഞ്ഞതിന് ശേഷം ഒന്നാം നിലയിലേക്ക് കയറുന്ന നടയില്‍ കിടക്കുകയാണ് ഇയാള്‍ ചെയ്തത്. തുടര്‍ന്ന് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് പിടിച്ച് വലിച്ച് ഇയാളെ മുറ്റത്തെത്തിച്ചു. തുടര്‍ന്ന് അധികൃതര്‍ വീട്ടുകാരെ വിവരം അറിയിച്ചു. ഓട്ടോയുമായി വീട്ടുകാര്‍ എത്തി നഗരസഭയുടെ പിന്നിലെ ഗെയിറ്റിലൂടെ ഇയാളെ കൊണ്ടുപോയി.

നഗരസഭധ്യക്ഷ, ഉപാധ്യക്ഷ, സെക്രട്ടറി, സ്ഥിരം സമിതി അധ്യക്ഷര്‍ എന്നിവരുടെ ഓഫിസുകള്‍ സ്ഥിതിചെയ്യുന്ന നിലയിലേക്ക് കയറുന്ന ഭാഗത്തായാണ് ഇയാള്‍ കിടന്നിരുന്നത്. കുറച്ചു നാള്‍ക്ക് മുന്‍പ് ഇതേ ജീവനക്കാരന്‍ നഗരസഭാ ഓഫിസിലെത്തിയ ഒരാളെ അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. നഗരസഭാധ്യക്ഷയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാതെ ഒത്തുതീര്‍പ്പാക്കുകയായിരുന്നു.



from mangalam.com http://bit.ly/2ITQ9uC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages