കൊച്ചി: വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന പി. ജയരാജന്‍ ആരോപണവിധേയ നായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണകോടതി എറണാകുളത്തേക്ക് മാറ്റാനൊരുങ്ങി സിബിഐ. ഇതിനായി ഹൈക്കോടതിയില്‍ അന്വേഷണ ഏജന്‍സ് അപേക്ഷ നല്‍കി.
തലശ്ശേരി കോടതി കുറ്റപത്രം മടക്കിയതോടെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വച്ച് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷം കണ്ണൂരിലെ തളിപ്പറമ്പ് അരിയില്‍ അബ്ദുള്‍ ഷുക്കൂറിനേയും സുഹൃത്ത് സക്കരിയേയും വെട്ടുകയായിരുന്നു. സക്കരിയ ഗുരുതര പരിക്കുകളുമായി രക്ഷപെടുകയും ചെയ്തു.
പിന്നീട് 2016 ഫെബ്രുവരി എട്ടിനാണ് ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ജഡ്ജ്ജിയായി ജസ്റ്റീസ് ബി. കെമാല്‍പാഷ ഉത്തരവിട്ടത്. കേസില്‍ നിരവധി സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
from mangalam.com http://bit.ly/2HFF6DB
via IFTTT
No comments:
Post a Comment