മസാലാ ബോണ്ട്: സഭയില്‍ പ്രത്യേക ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍; വ്യവസ്ഥകള്‍ ദുരൂഹമെന്ന് പ്രതിപക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

മസാലാ ബോണ്ട്: സഭയില്‍ പ്രത്യേക ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍; വ്യവസ്ഥകള്‍ ദുരൂഹമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കിഫ്ബി മസാലാ ബോണ്ട് വിവാദം നിയമസഭയില്‍ പ്രത്യേകം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍. ധനമന്ത്രി ഡോ.തോമസ് ഐസക് ആണ് സര്‍ക്കാരിന്റെ നിലപാട് സഭയെ അറിയിച്ചത്. ശ്രദ്ധക്ഷണിക്കലിനും സബ്മിഷനുകള്‍ക്കും ശേഷമായിരിക്കും ചര്‍ച്ച നടക്കുക.

മസാലാ ബോണ്ട് വിവാദത്തില്‍ ശൂന്യവേളയുടെ ആരംഭത്തില്‍ കെ.എസ് ശബരീനാഥന്‍ നല്‍കിയ അടിയന്തര പ്രമേയനോട്ടീസ് പരിഗണിച്ചാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വഴങ്ങിയത്. മസാലാ ബോണ്ട് ഉയര്‍ന്ന പലിശയ്ക്ക് വില്‍ക്കുന്നതു മൂലം സംസ്ഥാനത്തിന് വലിയ തോതില്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് നോട്ടീസില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

നോട്ടീസ് പരിഗണിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാവുന്ന കാര്യമല്ലേ എന്ന് സര്‍ക്കാരിനോട് ആരാഞ്ഞു. ഇതോടെയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. മസാലാ ബോണ്ടിലെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ രംഗത്തെത്തിയിരുന്നു. മസാലാ ബോണ്ടില്‍ എസ്.എന്‍.സി ലാവ്‌ലിന്‍ ബന്ധമുള്ള കമ്പനിക്ക് നിക്ഷേപം വന്നത് പ്രതിപക്ഷം വലിയ വിഷയമായി തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്തിക്കാട്ടിയിരുന്നു.



from mangalam.com http://bit.ly/2JHWNEA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages