റാഞ്ചി: ഝാര്‍ഖണ്ടിലെ സെറായികെല ഘാര്‍സ്വാന്‍ ജില്ലയില്‍ നക്‌സല്‍ ആക്രമണത്തില്‍ 11 സിആര്‍പിഎഫ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചയ്ക്കായിരുന്നു ആക്രമണമുണ്ടായത്.
സിആര്‍പിഎഫിന്റെ പ്രത്യേക വിഭാഗം, കോബ്രാ യൂണിറ്റ്, കൂടാതെ സംസ്ഥാന പോലീസ് വിഭാഗം എന്നിവരടങ്ങുന്ന വാഹ നം കുച്ചായി വനമേഖലയില്‍ വച്ച് പുലര്‍ച്ചെ 5.00 നാണ് ആക്രമണമുണ്ടായത്.
ചെളി നിറഞ്ഞ പാതയില്‍ വച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിച്ചാണ് ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ മാവോയിസ്റ്റുകള്‍ സുരക്ഷാജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എട്ട് കോബ്രാ സംഘത്തിനും പോലീസ് സംഘത്തിനുമാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റ ജവാന്മാരെ വായുമാര്‍ഗ്ഗം വഴി റാഞ്ചിയിലെ ആശുപത്രിയിലെത്തിച്ചു.
from mangalam.com http://bit.ly/2I1zanj
via IFTTT
No comments:
Post a Comment