ജപ്പാനില്‍ കത്തിവച്ച് ആക്രമണം; ഒരു പെണ്‍കുട്ടിയടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

ജപ്പാനില്‍ കത്തിവച്ച് ആക്രമണം; ഒരു പെണ്‍കുട്ടിയടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക്

ടോക്കിയോ: ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ അജ്ഞാതന്‍ കത്തിയുമായി നടത്തിയ ആക്രമണത്തില്‍ ഒരു സ്‌കൂള്‍ പെണ്‍കുട്ടി അടക്കം രണ്ട് പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയും സ്വയം കുത്തി ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടോക്കിയോയുടെ തെക്കന്‍ നഗരമായ കവസാക്കി നഗരത്തിലാണ് ഇത്തരത്തില്‍ ആക്രമണമുണ്ടായത്. ബസ് സ്‌റ്റോപ്പിന് അടുത്ത് എത്തിയ അക്രമി കുട്ടികളേയും മുതിര്‍ന്നവരേയും അടക്കം തലങ്ങും വിലങ്ങും കുത്തി ആക്രമിക്കുകയായിരുന്നു.

ഇയാളുടെ കത്തിക്കിരയായത് കൂടുതലും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ പലരുടേയും നില അതീവഗുരുതരമാണ്. ഇനിയും മരണസംഖ്യ ഉയരുനാണ് സാധ്യതയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആശങ്ക രേഖപ്പെടുത്തി. തന്റെ പ്രാര്‍ത്ഥനയും അനുകമ്പയും ഇരയായവര്‍ക്കുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു. ട്രംപ് ജപ്പാന്‍ സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് ആശങ്കയിലാക്കിയ അപകടമുണ്ടായത്.



from mangalam.com http://bit.ly/30OSqwU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages