തെരഞ്ഞെടുപ്പ് ചെലവിലേക്ക് ഫണ്ട് വരവ്; ദിഗ്‌വിജയ് സിംഗ് അടക്കം മധ്യപ്രദേശിലെ11 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

തെരഞ്ഞെടുപ്പ് ചെലവിലേക്ക് ഫണ്ട് വരവ്; ദിഗ്‌വിജയ് സിംഗ് അടക്കം മധ്യപ്രദേശിലെ11 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അടുപ്പക്കാരായ പതിനൊന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍തോതില്‍ ഫണ്ട് എത്തിയിരുന്നതായി കണ്ടെത്തല്‍. ദിഗ് വിജയ് സിംഗ് അടക്കമുള്ളവര്‍ക്കാണ് പണമെത്തിയത്. എഐസിസിയുടെ കൂടി അറിവോടെ 20 കോടി രൂപയോളം രൂപയാണ് ഇത്തരത്തില്‍ എത്തിയിരിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് സി.ബി.ഐയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

അനധികൃത ഫണ്ട് വരവുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഏഴിന് കമല്‍നാഥിന്റെ അടുപ്പക്കാരായ അഞ്ചു പേരിലേക്ക് ആദായ നികുതി അന്വേഷണം നീണ്ടിരുന്നു. പണം കൈമാറിയതുമായി ബന്ധപ്പെട്ട വാട്‌സ്ആപ് ചാറ്റുകളും ഫോണ്‍ സംഭാഷണങ്ങളും തെളിവായി ആദായ നികുതി വിഭാഗം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

മുന്‍മുഖ്യമന്ത്രിയും ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന ദിഗ്‌വിജയ് സിംഗിനാണ് വ്യക്തികളില്‍ നിന്നും ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് ഫണ്ട് എത്തിയിരിക്കുന്നത് ആദായ നികുതി വിഭാഗം പറയുന്നു. സിംഗിന്റെ മുന്‍ സഹായികളായ ആര്‍.കെ മിങ്‌ലാനി, പ്രവീണ്‍ കക്കര്‍ എന്നിവരുടെ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചിരുന്ന ലളിത് കുമാര്‍ ചല്ലാനിയുടെ കമ്പ്യൂട്ടറില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്നും ആദായ നികുതി വിഭാഗം പറയുന്നു.

ദിഗ് വിജയ് സിംഗിന് 90 ലക്ഷം രൂപ എത്തിയെന്നാണ് കണ്ടെത്തല്‍. മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് 25 ലക്ഷം മുതല്‍ 50 ലക്ഷം വരെ തെരഞ്ഞെടുപ്പ് ഫണ്ടായി എത്തി. സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്കുകള്‍ ജൂണ്‍ അവസാനത്തോടെയെ പരിശോധനയ്ക്കു വരൂ. അതിനു ശേഷമായിരിക്കും കമ്മീഷന്റെ ഭാഗത്തുനിന്നുള്ള നടപടി.

മീനാക്ഷി നടരാജന്‍, കമല്‍ മാരവി, പ്രമീള സിംഗ്, അജയ് സിംഗ് രാഹുല്‍, ദേവഷിഷ ജരാരിയ, ഷൈലേന്ദ്രര്‍ സിംഗ് ദിവാന്‍, കവിത സിംഗ് നട്ടിരാജ്, പ്രതാപ് സിംഗ് ലോധി എന്നിവരും ചില നിക്ഷിപ്ത കക്ഷികളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാലത്ത് 87 സ്ഥാനാര്‍ത്ഥികള്‍ക്കായി 17.9 കോടി ഫണ്ട് എത്തിയിരുന്നുവെന്നും അവരില്‍ 40 പേര്‍ നിലവില്‍ നിയമസഭാംഗങ്ങളാണെന്നും ആദായ നികുതി വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.



from mangalam.com http://bit.ly/2K8Qbi3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages