ആംബുലന്‍സ് നിഷേധിച്ചു; മകന്റെ മൃതദേഹം വീട്ടിലേക്ക് എടുത്ത് അമ്മ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

ആംബുലന്‍സ് നിഷേധിച്ചു; മകന്റെ മൃതദേഹം വീട്ടിലേക്ക് എടുത്ത് അമ്മ

ഷാജഹാന്‍പൂര്‍ (യുപി): ആംബുലന്‍സ് നിഷേധിച്ചതിനെത്തുടര്‍ന്ന് ഒന്‍പത് വയസ്സുകാരനായ കുട്ടിയെയും ചുമന്ന് അമ്മ വീട്ടിലേക്ക് നടന്നു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്.

കടുത്ത പനിയെത്തുടര്‍ന്നാണ് അതേദിവസം പുലര്‍ച്ചെയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് മരിച്ച കുട്ടിയുടെ പിതാവ് പ്രതികരിച്ചു. കുട്ടിയുടെ നില കൂടുതലാണെന്നും വലിയ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍, ഇതിന് വാഹനം ചോദിച്ചപ്പോള്‍ നിഷേധിക്കുകയായിരുന്നു.

ആശുപത്രിയുടെ മുന്നില്‍ മൂന്ന് ആംബുലന്‍സുകള്‍ ഉണ്ടായിരുന്നിട്ടും ഒന്നും എടുക്കാന്‍ തയ്യാറായില്ലെന്നും കുട്ടിയുടെ അച്ഛ ന്‍ പറഞ്ഞു. സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോകാന്‍ ഇവരുടെ കൈയ്യില്‍ പണമുണ്ടായിരുന്നില്ല. ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് കുട്ടിയെയുമെടുത്ത് വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

എന്നാല്‍, മാതാപിതാക്കളുടെ ആരോപണം ആശുപത്രി അധികൃതര്‍ തള്ളി. കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ആരോഗ്യനില ഗുരുതരമായിരുന്നു. കുട്ടിയെ ലഖ്‌നൗ സ്‌പെഷ്യല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. തങ്ങള്‍ക്കിഷ്ടമുള്ള ആശുപത്രിയില്‍ കുട്ടിയെ ചികിത്സിക്കാമെന്ന് പറഞ്ഞ് അവര്‍ കുട്ടിയെ കൊണ്ടുപോയെന്ന് എമര്‍ജന്‍സി മെഡിക്കല്‍ ഓഫിസര്‍ അനുരാഗ് പരാശര്‍ പറഞ്ഞു. അഫ്രോസ് എന്ന കുട്ടിയാണ് മരിച്ചത്.



from mangalam.com http://bit.ly/2K7hjhn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages