വിജയവാഡ: ആന്ധ്ര മുഖ്യമന്ത്രിയായി വൈ.എസ് ജഗൻമോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയവാഡയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ നരസിംഹൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുറന്ന ജീപ്പിലാണ് നിയുക്തമുഖ്യമന്ത്രിയായ ജഗൻ വേദിയിലേക്ക് എത്തിയത്. വാഹനവ്യൂഹം കടന്നുപോകുമ്പോൾ ജനം ഹർഷാരവം മുഴക്കി. ആയിരങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. ആന്ധ്രപ്രദേശ് വിഭജനത്തിന് ശേഷമുള്ള സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ജഗൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചിൽ നാല് ഭൂരിപക്ഷം നേടി വൻ വിജയമാണ് വൈഎസ്ആർ കോൺഗ്രസ് കൈവരിച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. 175 അംഗ നിയമസഭയിൽ 151 എംഎൽഎമാരാണ് വൈഎസ്ആർ കോൺഗ്രസിനുള്ളത്. Content Highlights:Jagan Mohan Reddy Takes Oath
from mathrubhumi.latestnews.rssfeed http://bit.ly/2YPPnTk
via
IFTTT
No comments:
Post a Comment