കോഴിക്കോട്: ശബരിമല വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് രാഷ്ട്രീയനിരീക്ഷകൻ അഡ്വ എ ജയശങ്കർ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം. "ശബരിമല യുവതി പ്രവേശന കാര്യത്തിൽ സർക്കാർ എടുത്ത നിലപാട് പൂർണമായും ശരിയാണ്. പത്തൊമ്പതല്ല ഇരുപതിൽ ഇരുപത്തൊന്നു സീറ്റും തോറ്റാലും കേരളം ബംഗാളല്ല സോവിയറ്റ് യൂണിയൻ ആയാലും അതിൽ മാറ്റമില്ല"- ജയശങ്കർ കുറിപ്പിൽ പറയുന്നു. എ ജയശങ്കറിന്റെ കുറിപ്പ് വായിക്കം.. വിട്ടുവീഴ്ചയില്ല. നവോത്ഥാനം പൂർത്തീകരിക്കാതെ വിശ്രമമില്ല. ശബരിമല യുവതി പ്രവേശന കാര്യത്തിൽ സർക്കാർ എടുത്ത നിലപാട് പൂർണമായും ശരിയാണ്. പത്തൊമ്പതല്ല ഇരുപതിൽ ഇരുപത്തൊന്നു സീറ്റും തോറ്റാലും കേരളം ബംഗാളല്ല സോവിയറ്റ് യൂണിയൻ ആയാലും അതിൽ മാറ്റമില്ല. ഇതിനെ ധാർഷ്ട്യമെന്നോ വിനയമെന്നോ നിങ്ങൾക്ക് ഉചിതം പോലെ വിളിക്കാം. content highlights:adv jayasankar on pinarayi vijayans stand on sabarimala
from mathrubhumi.latestnews.rssfeed http://bit.ly/2Ia9C7g
via
IFTTT
No comments:
Post a Comment