പാര്‍ട്ടി ഭരണഘടന എടുത്ത് കളിച്ച് പി.ജെ. ജോസഫ്; പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജോസ്. കെ. മാണി; കേരള കോണ്‍ഗ്രസില്‍ അധികാരതര്‍ക്കം രൂക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

പാര്‍ട്ടി ഭരണഘടന എടുത്ത് കളിച്ച് പി.ജെ. ജോസഫ്; പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജോസ്. കെ. മാണി; കേരള കോണ്‍ഗ്രസില്‍ അധികാരതര്‍ക്കം രൂക്ഷം

കോട്ടയം: കെ എം മാണിയുടെ മരണത്തോടെ അനിശ്ചിതത്ത്വത്തിലായ കേരളാ കോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കം ശക്തമാകുന്നു. ചെയര്‍മാന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ അധികാരങ്ങളും ചുമതലകളും വര്‍ക്കിങ് ചെയര്‍മാനില്‍ നിക്ഷിപ്തമാണെന്ന് അംഗീകരിക്കാന്‍ തയ്യാറാവാത്തതാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടന ഉദ്ധരിച്ചാണ് ജോസഫിന്റെ നീക്കങ്ങള്‍. മരണം, രാജി, പുറത്താക്കല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ചെയര്‍മാന്‍ സ്ഥാനത്തു ഒഴിവു വന്നാല്‍ ഓരോ തലത്തിലേയും കമ്മറ്റികള്‍ ചേര്‍ന്ന് സമവായത്തിലെത്തിച്ചേര്‍ന്ന ശേഷം ഒഴിവ് നികത്താമെന്നും ജോസഫ് പറഞ്ഞു. അല്ലാതെ സംസ്ഥാന കമ്മിറ്റിയില്‍ വോട്ടെടുപ്പ് നടത്തിയല്ല ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും ജോസഫ് പറഞ്ഞു.

നേരത്തെ സംസ്ഥാന കമ്മിറ്റി ചേര്‍ന്നു വേണം ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടതെന്ന വാദം ജോസ് കെ മാണി വിഭാഗം ഉയര്‍ത്തിയിരുന്നു. കെ എം മാണിയായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഈ സമയത്ത് താന്‍ ഡെപ്യൂട്ടി ലീഡര്‍. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ആ സ്ഥാനത്ത് ഡെപ്യൂട്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പി.ജെ. ജോസഫാണ് കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാന്‍ എന്ന് കാണിത്ത് തിരഞ്ഞെടുപ്പ കമ്മീഷന് ജോയ് എബ്രഹാം കത്ത് നല്‍കിയെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു. അതേസമയം, ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ജോസ് കെ. മാണി കോട്ടയത്ത് പറഞ്ഞിരുന്നു. കെ. എം മാണി കെട്ടിപ്പടുത്ത പാര്‍ട്ടി തകര്‍ക്കാന്‍ അനുവദിക്കില്ല.



from mangalam.com http://bit.ly/30UZgB5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages