കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ താല്‍ക്കാലിക ചെയര്‍മാനായി പി.ജെ ജോസഫിനെ തിരഞ്ഞെടുത്തു. പാര്‍ട്ടി ഭരണഘടന പ്രകാരം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് വരെ ജോസഫ് തല്‍സ്ഥാനത്ത് തുടരും. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് താല്‍ക്കാലിക ചെയര്‍മാനായി ജോസഫിനെ തിരഞ്ഞെടുത്തത്.
പുതിയ ചെയര്‍മാനെയും പുതിയ നിയമസഭാ കക്ഷി നേതാവിനെയും ഉടന്‍ തിരഞ്ഞെടുക്കും. അന്തരിച്ച പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയുടെ അസുസ്മരണം ബുധനാഴ്ച തിരുവനന്തപുരത്ത് വച്ച് നടത്താനും തീരുമാനിച്ചു.
പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിനായി ജോസഫ്-മാണി വിഭാഗങ്ങള്‍ തമ്മില്‍ കടുത്ത ഉള്‍പ്പാര്‍ട്ടി പോര് നിലനില്‍ക്കുകയാണ്. ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരെ ഒപ്പം നിര്‍ത്തി ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുക്കാനാണ് ജോസ് കെ. മാണിയുടെ നീക്കം. എന്നാല്‍ ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത് ജില്ലാ പ്രസിഡന്റുമാരല്ലെന്ന് വ്യക്തമാക്കി ജോസഫും രംഗത്തുണ്ട്. മാണിയുടെ അസാന്നിധ്യത്തില്‍ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനായ താനാണ് ചെയര്‍മാന്‍ ആകേണ്ടതെന്നാണ് ജോസഫിന്റെ നിലപാട്.
എന്നാല്‍ ഒന്‍പത് ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണ ജോസ് കെ. മാണിക്കുണ്ട്. ജോസ് കെ. മാണിയെ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്‍പത് ജില്ലാ പ്രസിഡന്റുമാര്‍ ഇന്നലെ ഡെപ്യൂട്ടി ലീഡര്‍ സി.എഫ് തോമസിനെ കണ്ടിരുന്നു. പാലായിലെ വീട്ടിലെത്തി ഇവര്‍ ജോസ് കെ. മാണിക്കുള്ള പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
from mangalam.com http://bit.ly/2HgCdcb
via IFTTT
No comments:
Post a Comment