ചുരു: ഭര്‍തൃ വീട്ടുകാര്‍ മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തതില്‍ പരാതി പറയാന്‍ യുവതി പോലീസ് സ്‌റ്റേഷനിലെത്തിയത് നഗ്നയായി. രാജസ്ഥാനിലെ ചുരു ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. അസ്സമില്‍ കൂലിത്തൊഴിലാണ് യുവതിയുടെ ഭര്‍ത്താവിന്.
ബിദസാര്‍ സ്വദേശിനിയാണ് പരാതിക്കാരി. ഭര്‍തൃമാതാപിതാക്കള്‍ തന്നെ നിരന്തരം മര്‍ദ്ദിക്കുന്നുവെന്ന് ഇവര്‍ പറയുന്നു. ഭര്‍ത്താവ് സ്ഥലത്തില്ലാത്തപ്പോഴാണ് ഉപദ്രവം. ഞായറാഴ്ച നടന്ന വഴക്കിനിടെ ഭര്‍തൃമാതാവും സഹോദരിയും മര്‍ദ്ദിച്ചുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും യുവതി പറയുന്നു.
പരാതിയുമായി യുവതി നഗ്നയായി തന്നെ സ്‌റ്റേഷനില്‍ എത്തി. വഴിയാത്രക്കാരെല്ലാം ഇവരുടെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി പോലീസ് പറയുന്നു. യുവതി പോലീസിന്റെ സംരക്ഷണത്തിലാണെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.
റോഡില്‍ വച്ച് നിരവധി പേര്‍ ഇവരുടെ ചിത്രമെടുത്തു. അതും അന്വേഷണവിധേയമാക്കും. ചിത്രം എടുത്തവര്‍ക്കും അത് പ്രചരിപ്പിച്ചവര്‍ക്കുമെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
from mangalam.com http://bit.ly/2YpLK69
via IFTTT
No comments:
Post a Comment