കൊച്ചി: ബല്‍റ്റു രൂപത്തിലാക്കി കാലുകളില്‍ കെട്ടിവെച്ച് നടന്നുപോകും. കുഴമ്പാക്കി ദേശത്ത് തേച്ചു പിടുപ്പിക്കും. മറ്റു പദാര്‍ത്ഥങ്ങളുമായി ചേര്‍ത്തുരുക്കി തരി രൂപത്തിലാക്കും. പൊടിയാക്കി കളിമണ്ണിനൊപ്പം ചേര്‍ത്ത് ഗ്രീസുമായി കുഴച്ച് കുഴമ്പു രൂപത്തിലാക്കി അടിവസ്ത്രങ്ങളിലും മറ്റും ഒളിപ്പിച്ചു കടക്കും. വിമാനത്താവളത്തില്‍ പരിശോധനയെ മറികടക്കാന്‍ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ പരീക്ഷിക്കുന്ന വിദ്യകള്‍ പുറത്തു വിട്ടത് കസ്റ്റംസ് അധികൃതരാണ്.
കേരളത്തിലെ വിമാനത്താളവങ്ങള്‍ വഴി സ്വര്‍ണ്ണക്കടത്ത് ശക്തമായ സാഹചര്യത്തില്‍ കള്ളക്കടത്തുകാര്‍ സ്വര്‍ണ്ണം കടത്താന്‍ പുതിയ വഴികള്‍ തെരയുകയാണ്. സ്വര്‍ണ്ണക്കട ത്തില്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ തന്നെയാണ് മാഫിയ നടത്തുന്നത്. രൂപമാറ്റം വരുത്തിയ സ്വര്‍ണ്ണം വാഹകരായ സ്ത്രീകളുടെയും പുരുഷന്മാരുടേയും ദേഹത്തോട് ചേര്‍ത്ത് ഉറപ്പിച്ചു വെയ്ക്കുകയാണ് പതിവ്. ബെല്‍റ്റ് രൂപത്തിലാക്കി ഇരു കാലുകളിലും വെച്ചു കെട്ടി ഒന്നുമറിയാത്ത പോലെ നടന്നുപോകും. ശരീരഭാഗങ്ങളില്‍ പരിശോധിച്ചാല്‍ തന്നെ കിട്ടാന്‍ സാധ്യത കുറഞ്ഞ ഇടങ്ങളാണ് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. കുഴമ്പാക്കി ശരീരത്ത് തേച്ചു പിടുപ്പിക്കുക, തപ്പിയാല്‍ കിട്ടാത്ത ഭാഗത്ത് രഹസ്യ അറകളുണ്ടാക്കി ഒളിപ്പിച്ചു കടത്തുക എന്നിവയാണ് രീതികള്‍.
മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണ്ണം സ്‌കാനിംഗ് യന്ത്രങ്ങളില്‍ കണ്ടെത്താനും പിടിക്കപ്പെടാനും സാധ്യതയില്ലെന്ന് ഗള്‍ഫില്‍ നിന്നും പുറപ്പെടും മുമ്പ് തന്നെ പരീക്ഷിച്ച് ബോദ്ധ്യപ്പെടുത്തിയാണ് അയയ്ക്കുക. ഇതിനായി മെറ്റല്‍ ഡിറ്റക്ടര്‍ അടക്കം വിമാനത്താവളങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാ യന്ത്ര സാമഗ്രികള്‍ ഉപയോഗപ്പെടുത്തി പിടിക്കപ്പെടില്ലെന്ന് ഉറപ്പാക്കും. സ്വര്‍ണ്ണത്തിന്റെ അനുപാതം 50 ശതമാനത്തില്‍ താഴെ ആണെങ്കില്‍ മിശ്രിതം കൊണ്ടുവരുന്ന കാരിയര്‍മാര്‍ പിടിക്കപ്പെടാറില്ല എന്നതാണ് കണ്ടെത്തല്‍. പിന്നീട് മിശ്രിതം വീണ്ടും സ്വര്‍ണ്ണക്കട്ടിയാക്കി മാറ്റുകയും ചെയ്യും. കഴിഞ്ഞ ദിവസം 24 കിലോ സ്വര്‍ണ്ണമാണ് പ്രമുഖ സ്വര്‍ണ്ണക്കടത്തു കാരായ യുവാവില്‍ നിന്നും യുവതിയില്‍ നിന്നും പോലീസ് കണ്ടെത്തിയത്.
from mangalam.com http://bit.ly/2HiKIDf
via IFTTT
No comments:
Post a Comment