കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ആറിനെത്തും: ഇത്തവണ മഴ കുറഞ്ഞേയ്ക്കുമെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ആറിനെത്തും: ഇത്തവണ മഴ കുറഞ്ഞേയ്ക്കുമെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ആറിനെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ അഞ്ചു ദിവസത്തോളം വൈകിയെത്തുന്ന കാലവര്‍ഷത്തില്‍ മഴ കുറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തുക, എന്നാല്‍ ഇത്തവണ അത് അഞ്ചു ദിവസം വൈകിയേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

പ്രവചനത്തില്‍ നാലു ദിവസം വരെ വ്യത്യാസം കണ്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. സാധാരണ നിലയിലുള്ള മണ്‍സൂണ്‍ ആകുമെന്നും എന്നാല്‍ മഴയുടെ അളവ് കുറയാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എല്‍നിനോയുടെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു ചുറ്റുമുള്ള സമുദ്ര മേഖലയിലെ ഉയര്‍ന്ന താപനിലയും കാലവര്‍ഷത്തെ സ്വാധീനിച്ചേക്കുമെന്നും അതിനാലാണ് മഴയെത്തുന്നത് വൈകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയ് 18,19 ദിവസങ്ങളിലായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മഴയെത്തും. സാധാരണ ഗതിയില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മണ്‍സൂണ്‍ എത്തി 10 ദിവസത്തിനകം കേരള തീരത്തെത്തുകയാണ് പതിവ്.

ഇക്കുറി ജൂണ്‍ നാലിന് കേരളത്തില്‍ മണ്‍സൂണ്‍ മഴക്കാലം എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റ് ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നാല് മേഖലകളിലും ശരാശരിയില്‍ കുറവ് മഴ മാത്രമേ ലഭിക്കൂവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ കിഴക്ക്, വടക്കുകിഴക്ക്,മധ്യ മേഖലകളിലുള്ള സംസ്ഥാനങ്ങളില്‍ ദക്ഷിണേന്ത്യയില്‍ ലഭിക്കുന്നതിനേക്കാള്‍ വളരെ കുറവ് മഴ മാത്രമേ ലഭിക്കൂ. കഴിഞ്ഞ ആഴ്ച സ്‌കൈമെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ശരാശരി മഴ ലഭിക്കുമെന്ന് പറഞ്ഞിരുന്നു.



from mangalam.com http://bit.ly/2WKTPSG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages