നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറിപ്പിലെ മന്ത്രവാദം സ്ഥിരീകരിച്ച് സഹോദരി ഭര്‍ത്താവ്. വസ്തു വില്‍ക്കാന്‍ വേണ്ടി തിങ്കളാഴ്ചയും പൂജ നടത്തിയെന്നും എന്നാല്‍ അതിനെ ലേഖ എതിര്‍ത്തിരുന്നുവെന്നുമാണ് ദേവരാജന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
സ്ത്രീധനം സംബന്ധിച്ച വിഷയങ്ങളെച്ചൊല്ലി വീട്ടില്‍ വഴക്കുണ്ടായിരുന്നതായും ഇതേതുടര്‍ന്ന് ലേഖ മുമ്പും ആത്മഹത്യയ്ക്ക് ശ്രമം നടത്തിയിരുന്നുവെന്നും സഹോദരിയും വ്യക്തമാക്കി. എന്നാല്‍ നിലവിലെ പ്രശ്‌നങ്ങളെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ഭര്‍ത്താവ് ഉള്‍പ്പെടെ നാലു പേരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ചന്ദ്രന്റെ വീടിനോട് ചേര്‍ന്ന് മന്ത്രവാദം ചെയ്തതിന്റെ തെളിവ് പോലീസ് കണ്ടെടുത്തു. വീട്ടില്‍ മന്ത്രവാദം നടക്കുന്നുവെന്ന് ആത്മഹത്യാകുറിപ്പിലും വ്യക്തായിരുന്നു. ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, ഇവരുടെ സഹോദരി ശാന്ത ഭര്‍ത്താവ് കാശി എന്നിവരാണ് അറസ്റ്റിലായത്.
കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ നിന്നപ്പോള്‍ തടസ്സം നിന്നത് കൃഷ്ണമ്മ ആണെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ആല്‍ത്തറയുണ്ട്, അവര്‍ നോക്കീക്കോളും എന്നാണ് അവരുടെ വാദം. ബാങ്ക് അയച്ച നോട്ടീസ് ആല്‍ത്തറയില്‍ കൊണ്ടുവന്ന് പൂജിക്കലാണ് അമ്മയുടെയും മകന്റെയും ജോലി എന്നതും കുറിച്ചിരുന്നു. എന്നാല്‍ ആത്മഹത്യാകുറിപ്പില്‍ ജപ്തിയെക്കുറിച്ച് സൂചന ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.
from mangalam.com http://bit.ly/2LICkRP
via IFTTT
No comments:
Post a Comment