കോട്ടയം: കെവിന്‍ വധക്കേസിലെ സാക്ഷിക്ക് പ്രതികളില്‍ നിന്ന് മര്‍ദ്ദനമേറ്റതായി പരാതി. കേസിലെ മുപ്പത്തിയേഴാം സാക്ഷി രാജേഷിനെയാണ് ആറാം പ്രതി മനുവും പതിമൂന്നാം പ്രതി ഷിനുവും ചേര്‍ന്ന് മര്‍ദ്ദിച്ചത്. കോടതിയില്‍ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ പുനലൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കെവിനെയും സുഹൃത്ത് അനീഷിനേയും തട്ടിക്കൊണ്ടുപോയത് പതിനൊന്നാം പ്രതിയായ ഫസില്‍ തന്നോട് പറഞ്ഞു എന്നായിരുന്നു രാജേഷിന്റെ മൊഴി. പുനലൂരില്‍ നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മര്‍ദ്ദനമന്നാണ് രാജേഷ് കോടതിയില്‍ പറഞ്ഞിരിക്കുന്നത്. മര്‍ദ്ദനമേറ്റെന്ന സാക്ഷിയുടെ പരാതിക്ക് പിന്നില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
from mangalam.com http://bit.ly/30tl8Dg
via IFTTT
No comments:
Post a Comment