ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ വിമത മന്ത്രി ഓംപ്രകാശ് രാജ്ബബ്ബാറിനെ യോഗി ആദിത്യനാഥ് പുറത്താക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ വിമത മന്ത്രി ഓംപ്രകാശ് രാജ്ബബ്ബാറിനെ യോഗി ആദിത്യനാഥ് പുറത്താക്കി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ വിമത മന്ത്രി ഓംപ്രകാശ് രാജ്ബബ്ബാറിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറത്താക്കി. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി)അധ്യക്ഷനായ രാജ്ബബ്ബാര്‍ യു.പി പിന്നോക്ക ക്ഷേമ, അംഗപരിമിത മുന്നേറ്റ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. മന്ത്രിയെ പുറത്താക്കി കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ശിപാര്‍ശ ഗവര്‍ണര്‍ രാംനായിക് അംഗീകരിച്ചു.

ബി.ജെ.പി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് രാജ്ബബ്ബാറിനെതിരെ കേസെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് നടപടി. നേരത്തെ രാജിവച്ചെങ്കിലും മുഖ്യമന്ത്രി പുറത്താക്കുകയായിരുന്നു.

എസ്ബിഎസ്പിയെ കുറിച്ച് അപവാദം പരത്തുന്ന ബി.ജെ.പി പ്രവര്‍ത്തകരെ അടിക്കണമെന്ന് രാജ്ബബ്ബാര്‍ പറഞ്ഞതാണ് വിവാദമായത്. ഘോഷി മണ്ഡലത്തിലെ തന്റെ സ്ഥാനാര്‍ത്ഥിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തിക്കുന്നുവെന്ന് രാജ്ബബ്ബാര്‍ ആരോപിച്ചിരുന്നു. ബി.ജെ.പിക്കു വേണ്ടി താന്‍ പ്രവര്‍ത്തിക്കില്ലെന്നും തന്റെ പാര്‍ട്ടി അവര്‍ക്കൊപ്പം ഇപ്പോള്‍ ഇല്ലെന്നും രാജ്ബബ്ബാര്‍ പറഞ്ഞിരുന്നു. ഈ പ്രസംംം നവമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.



from mangalam.com http://bit.ly/2LY4XdY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages