മോഡി വരുമെന്ന എക്‌സിറ്റ് പോളിലും കുലുങ്ങാതെ മായാവതി: പ്രതിപക്ഷ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ തള്ളി ബിഎസ്പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

മോഡി വരുമെന്ന എക്‌സിറ്റ് പോളിലും കുലുങ്ങാതെ മായാവതി: പ്രതിപക്ഷ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ തള്ളി ബിഎസ്പി

ന്യൂഡല്‍ഹി: കേവല ഭൂരിപക്ഷം മറികടന്ന് എന്‍ഡിഎ മുന്നണി വീണ്ടും അധികാരത്തിലേറുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നിട്ടും പ്രതിപക്ഷ ഐക്യത്തിനോട് മുഖം തിരിച്ച് മായാവതി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും മായാവതി ഇന്ന് തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ബിഎസ്പി തള്ളി.

മായാവതി ജിക്ക് ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ചകളോ, മറ്റു പരിപാടികളോ ഒന്നുമില്ല. മാത്രമല്ല മായാവതി ഇന്ന് ലക്‌നൗവില്‍ തന്നെയായിരിക്കുമെന്നും ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡു ലക്‌നൗവിലെത്തി മായാവതിയെ കണ്ടിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ മായാവതി കാണുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

യുപിയില്‍ എസ്പി- ബിഎസ്പി സഖ്യം വലിയ മുന്നേറ്റം നടത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അതിനാല്‍ തന്നെ 23 ന് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ യുപിയിലെ മഹാസഖ്യം ബദല്‍ സര്‍ക്കാര്‍ ശ്രമങ്ങളില്‍ നിര്‍ണായമാകുമെന്നാണ് കരുതുന്നത്. ഇന്ന് ചന്ദ്രബാബു നായിഡു കൊല്‍ക്കത്തയിലെത്തി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം എത്തിയതിനു ശേഷം മാത്രം നിര്‍ണായക കൂടിക്കാഴ്ചകള്‍ മതിയെന്ന നിലപാടിലാണ് പ്രതിപക്ഷ കക്ഷികള്‍.



from mangalam.com http://bit.ly/2Hrr4Ff
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages