കണ്ണൂർ: കൂടുതൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. കണ്ണൂർ പാമ്പുരുത്തിയിലെ കള്ളവോട്ട് ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്. ഒരാൾ തന്നെ ഒന്നിലധികം തവണ വോട്ട് ചെയുന്നത് ദൃശ്യങ്ങളിൽ കാണാം. കണ്ണൂരിലെ മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് പാമ്പുരുത്തി ദ്വീപ്. ഇവിടുത്തെ 166 -ാം നമ്പർ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്. 1131-ാം നമ്പർ വോട്ടറായ അനസ്. കെ എന്നയാൾ രണ്ടുതവണ വോട്ടു ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം. 1082-ാം നമ്പർ വോട്ടറായ മുബഷീർ. എം എന്നയാളും 12-ാം നമ്പർ വോട്ടർ കെ. എം. അർഷാദ്, 270-ാം നമ്പർ വോട്ടർ ടി.വി മുസ്തഫ എന്നിവരും രണ്ടുതവണ വീതം വോട്ടുചെയ്യുന്നതിന്റെ ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് സിപിഎം പറയുന്നു. മാത്രമല്ല കള്ളവോട്ട് തടയാനുള്ള ശ്രമത്തിനിടെ ബൂത്തിൽ ബഹളമുണ്ടാകുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. പാമ്പുരുത്തിയിൽ വ്യാപകമായി കള്ളവോട്ട് നടന്നതായി എൽഡിഎഫ് വോട്ടെടുപ്പ് നടന്ന ദിവസം തന്നെ ആരോപിച്ചിരുന്നു. ആരൊക്കെയാണ് കള്ളവോട്ട് നടത്തിയതെന്ന് പട്ടിക തയ്യാറാരാക്കി കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്. ഇതിനുള്ള തെളിവായാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. Content Highlights:Bogus Vote; League workers cast Bogus Vote in Kannur
from mathrubhumi.latestnews.rssfeed http://bit.ly/2PEBEv7
via
IFTTT
No comments:
Post a Comment