അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥികളിൽ 46% ക്രിമിനൽ കേസിലുൾപ്പെട്ടവർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 2, 2019

അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥികളിൽ 46% ക്രിമിനൽ കേസിലുൾപ്പെട്ടവർ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്ന 668പേരിൽ 126 പേരുംക്രിമിനൽ കേസുകളിലകപ്പെട്ടവർ. ഇതിൽ ഏറ്റവുമധികം സ്ഥാനാർഥികൾ ബി.ജെ.പി.യിൽ നിന്നുള്ളവരാണെന്നാണ്നാഷണൽ ഇലക്ഷൻവാച്ച് ആൻഡ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ(ADR) കണക്കുകൾ വ്യക്തമാക്കുന്നത്. അഞ്ചാംഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്ന 48 ബി.ജെ.പി.സ്ഥാനാർഥികളിൽ 22 പേരും ഗുരുതരമായ കുറ്റകൃത്യങ്ങളിലേർപ്പെട്ടവരാണ് .48 ബി.ജെ.പി.സ്ഥാനാർഥികളിൽ 22 പേർ(46%), 45കോൺഗ്രസ്സ്ഥാനാർഥികളിൽ 14 പേർ(31%), ബിഎസ്പിയിൽനിന്നുള്ള 33 മത്സരാർഥികളിൽ ഒൻപത് പേർ(27%), സമാജ്വാദി പാർട്ടിയിലെ ഒൻപത് മത്സരാർഥികളിൽ ഏഴ് പേർ(78%), സ്വതന്ത്രസ്ഥാനാർഥികളായി മത്സരിക്കുന്ന 252 പേരിൽ 26 പേർ(10%) എന്നിങ്ങനെക്രിമിനൽകേസുകളിലെ പ്രതികളാണ്.19 ബി.ജെ.പി. 13 കോൺഗ്രസ് , ഏഴ് ബി.എസ്.പി., ഏഴ് സമാജ്ജ്വാദി പാർട്ടി സ്ഥാനാർഥികളും18 സ്വതന്ത്രസ്ഥാനാർഥികളും ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായവരാണ്. അഞ്ചാംഘട്ട വോട്ടെടുപ്പിൽ 674പേരാണ് മത്സരരംഗത്തുള്ളത്. ഇതിൽ 668 പേരുടെ വിവരങ്ങളാണ് വിശകലനം ചെയ്തിരിക്കുന്നത്. 126 പേർ ക്രിമിനൽ കേസുകളിലകപ്പെട്ടിട്ടുണ്ട്. 668 സ്ഥാനാർഥികളിൽ 95 (14%) പേരും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാണെന്ന് നാമനിർദേശ പത്രികയിൽ വ്യക്തമാക്കുന്നു.ഇതിൽ ആറ് പേർ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാണ്.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റകൃത്യങ്ങളിൽ പ്രതികളാണ് ഇവർ. മൂന്ന് മത്സരാർഥികൾ കൊലപാതകക്കുറ്റം ചുമത്തപ്പെട്ടവരാണ്. 21 സ്ഥാനാർഥികൾക്കെതിരേ വധശ്രമക്കുറ്റവും ചുമത്തപ്പെട്ടിട്ടുണ്ട്. അഞ്ച് സ്ഥാനാർഥികൾ തട്ടിക്കൊണ്ട് പോകൽ, തട്ടിക്കൊണ്ട്പോയി കൊലപ്പെടുത്തൽ എന്നീകേസുകളിലും പ്രതികളാണെന്നുംനാമനിർദേശ പത്രികയിൽ സ്വയം സാക്ഷ്യപ്പെടുത്തുന്നു. ഒമ്പത് സ്ഥാനാർഥികൾക്കെതിരേ സ്ത്രീകൾക്കെതിരായ അതിക്രമം, ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ അതിക്രമിക്കുക, വാക്കുകളിലൂടെയോ ആംഗ്യങ്ങളിലൂടെയോ അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുക, സ്ത്രീയുടെ സമ്മതമില്ലാതെ ശാരീരിക പീഡനത്തിനിരയാക്കുകയും ഗർഭിണിയാക്കുകയും ചെയ്യുക എന്നീ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. ഇവരിൽ രണ്ട് പേർക്കെതിരേ ബലാത്സംഗക്കേസും അഞ്ച് പേർക്കെതിരേ അപകീർത്തികരമായ പ്രസംഗം നടത്തിയതിനും കേസുകളുണ്ട്. ഈ പ്രാവശ്യം 51 ലോക്സഭാമണ്ഡലങ്ങളിൽ 20 എണ്ണവും റെഡ് അലർട്ട് പ്രഖ്യാപിത മണ്ഡലങ്ങളാണ്. മൂന്നോ അതിലധികമോ മത്സരാർഥികളിൽ ക്രിമിനൽ കേസുകളിലെ പ്രതികളായുള്ള മണ്ഡലങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. Content Highlights:Lok Sabha polls: BJP has most candidates with criminal cases in Phase 5


from mathrubhumi.latestnews.rssfeed http://bit.ly/2vtupgk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages