തൃശ്ശൂർ: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം അധികൃതർ പരമ്പരാഗത നെയ്ത്ത് ഗ്രാമമായ കുത്താമ്പുള്ളി സന്ദർശിച്ചു. കുത്താമ്പുള്ളിയെ ഉത്തരവാദിത്ത വിനോദസഞ്ചാര മേഖലയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. ടൂറിസം മന്ത്രിയുടെ നിർദേശപ്രകാരം ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ, തൃശ്ശൂർ ജില്ലാ കോ ഓർഡിനേറ്റർ ആബിദ് മുഹമ്മദ് എന്നിവരാണ് സന്ദർശനം നടത്തിയത്. നെയ്ത്തുഗ്രാമത്തിലെത്തിയ സംഘം നെയ്ത്തുകാരുമായും വിൽപ്പനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുമായും ചർച്ച നടത്തി. വിവിധ നെയ്ത്ത് കേന്ദ്രങ്ങളിൽ പോയി ഉൽപ്പന്നങ്ങൾ വാങ്ങിയ അധികൃതർ ടൂർ പാക്കേജുകൾ തുടങ്ങുന്ന കാര്യം സംസാരിക്കുകയും ചെയ്തു. വിനോദസഞ്ചാരികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നെയ്ത്തുകാർക്ക് പരിശീലനം, ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം അന്തിമതീരുമാനമെടുക്കും. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണിത്. കുത്താമ്പുള്ളിയുടെ പുനരുജ്ജീവനത്തിന് വഴിയൊരുങ്ങുന്നു അതിന് ശേഷം കുത്താമ്പുള്ളിയിൽ വിപുലമായ യോഗം വിളിക്കുമെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ ഓർഡിനേറ്റർ പ്രതികരിച്ചു. മെയ് 23 ന്ശേഷം ടൂറിസം മന്ത്രി, സെക്രട്ടറി, ഡയറക്ടർ എന്നിവരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. യോഗം ചേരാമെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. ഇതിനൊപ്പം പ്രദേശത്തെ പഞ്ചായത്ത്, എം.പി, എം.എൽ.എ തുടങ്ങിയവരുമായി ആലോചിച്ചുകൊണ്ട് വിപുലമായ പദ്ധതികളിലേക്ക് കടക്കും. ഈ ഓണത്തോടുകൂടി വിപുലമായ ടൂർ പാക്കേജും കൈത്തറിയുമായി ബന്ധപ്പെട്ട വില്ലേജ് ലൈഫ് എക്സ്പീരിയൻസിന്റെ ഭാഗമായും എക്സ്പീരിയൻഷ്യൽ ടൂറിസത്തിന്റെ ഭാഗമായും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. വേണം കുത്താമ്പുള്ളിക്കും ഒരു കൈത്താങ്ങ് സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ടൂറിസം ഡയറക്ടർക്കും സെക്രട്ടറിക്കുമുള്ള റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ നൽകും. ടൂറിസം മന്ത്രിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഉത്തരവാദിത്ത വിനോദസഞ്ചാര മേഖലയിൽ കുത്താമ്പുള്ളി അവഗണന നേരിടുന്നതുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു അധികൃതരുടെ ബുധനാഴ്ചത്തെ നെയ്ത്തുഗ്രാമ സന്ദർശനം. Content Highlights: Kuthampully Handloom Village, Kuthampully Saree, Responsible Tourism
from mathrubhumi.latestnews.rssfeed http://bit.ly/2GUY7kK
via
IFTTT
No comments:
Post a Comment