കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യ നടത്തിയ നയതന്ത്ര നീക്കത്തിന്റെ വിജയമാണ് ജെയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയിലുൾപ്പെടുത്തിയ യുഎൻ രക്ഷാ സമിതിയുടെ തീരുമാനം. മുംബൈ ഭീകരാക്രമണം മുതലിങ്ങോട്ട് ഇന്ത്യ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമം യുഎന്നിൽ നടത്തി വരുന്നു. ഫ്രാൻസും അമേരിക്കയും ബ്രിട്ടനുമെല്ലാം ഈ നീക്കത്തിൽ ഇന്ത്യയോടൊപ്പം ഉറച്ചു നിന്നു. എന്നാൽ നാല് തവണയാണ് സാങ്കേതികമായി എതിർപ്പുന്നയിച്ച് ചൈന നീക്കത്തെ വീറ്റോ ചെയ്തത്. 2009 ലാണ് ഇന്ത്യ ആദ്യമായി മസൂദിനെതിരെ പ്രമേയവുമായി രക്ഷാസമിതിയെ സമീപിച്ചത്. ചൈന അത് വീറ്റോ ചെയ്തു. പിന്നീട് 2016 ലും 2017ലും 2019 ലുമായി പലശ്രമങ്ങൾ. അപ്പോഴൊക്കെയും സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ച് ചൈന പ്രമേയം പാസാകുന്നതിന് തടസ്സം നിന്നു. പുൽവാമയിൽ ഇന്ത്യയുടെ 40 ജവാൻമാർ കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യ നീക്കം ശക്തമാക്കിയത്. പുൽവാമ സംഭവത്തിനു ശേഷം ഫ്രാൻസാണ് ആഗോള ഭീകരനായി മസൂദ് അസ്ഹറിനെ പ്രഖ്യാപിക്കാനുള്ള പ്രമേയവുമായി വീണ്ടും മുന്നോട്ടു വന്നത്. സുരക്ഷാ കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം വഹിച്ച് കൊണ്ടാണ് ഈ നീക്കവുമായി ഫ്രാൻസ് പുതിയ പ്രമേയവുമായി മുന്നോട്ടു വന്നത്. ഇതിനെയും ചൈന വീറ്റോ ചെയ്തിരുന്നു. ഫ്രാൻസ് കൊണ്ടുവന്ന പ്രമേയത്തിലെ എതിർപ്പ് അറിയിക്കാനുള്ള അവസാന ദിനത്തിലാണ് ചൈന ഇതിനെതിരെ വീറ്റോ ചെയ്തത്. ഇതിനെതിരെ കടുത്ത വിമർശനങ്ങളാണ് രക്ഷാസമിതിയിലെ മറ്റ് സ്ഥിരാംഗങ്ങളിൽ നിന്നുണ്ടായത്. ചൈനയുടെ നിലപാടിനെതിരേ അമേരിക്കൻ സറ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ശബ്ദമുയർത്തിയിരുന്നു.ചൈനീസ് ഭരണകൂടം വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ഷിൻജിയാങ്ങിൽ മുസ്ലിം ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുകയാണ്. ഒരു കോടിയോളം ഉയ്ഗുർ മുസ്ലിങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ 10 ലക്ഷത്തോളംപേർ തടവിലാണ്. മനുഷ്യാവകാശലംഘനങ്ങളുടെ കാര്യത്തിൽ ചൈനയ്ക്ക് സ്വന്തം നയങ്ങളാണ്, വിവിധ രാജ്യങ്ങളെ വിലയിരുത്തി തയ്യാറാക്കിയ മനുഷ്യാവകാശറിപ്പോർട്ട് പുറത്തിറക്കവേ മൈക്ക് പോംപിയോ പറഞ്ഞു. മുസ്ലിങ്ങളെ തടവിലിട്ട് പീഡിപ്പിക്കുന്ന ചൈനയാണ് ഭീകരനെ സംരക്ഷിക്കുന്നതെന്ന തലത്തിലായി പിന്നീടുള്ള ലോക മാധ്യമ ചർച്ച. ഇതെല്ലാം ചൈനയെ ഉലച്ചിരുന്നു. അമേരിക്കയും ഫ്രാൻസും ബ്രിട്ടനും ചേർന്നുള്ള കടുത്ത അന്താരാഷ്ട്ര സമ്മർദ്ദത്തെ മറികടക്കുന്നതിലെ പ്രശ്നം ചൈനീസ് പ്രസിഡന്റ് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാനുമായി പോയ വാരം ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ ചൈനീസ് സന്ദർശനത്തിൽ ഇന്ത്യയിലെ ഭീകരാക്രമണങ്ങളിൽ ജെയ്ഷെ മുഹമ്മദിനും മസൂദിനുമുള്ള പങ്ക് അടങ്ങുന്ന വിവരങ്ങൾ കൈമാറിയിരുന്നു. ഇത് ഗുണം ചെയ്തു എന്നു വേണം കരുതാൻ. പിന്നലെ ഇന്ത്യയുടെ താത്പര്യത്തിന് അനുകൂലമായ പ്രതികരണം ചൈനയുടെ ഭാഗത്തുനിന്നുമുണ്ടാവുകയും ചെയ്തു. മുംബൈ ഭീകരാക്രമണത്തിൽ മസൂദ് അസ്ഹറിന്റെ പങ്ക് തെളിയിക്കുന്ന നിരവധി തെളിവുകൾ നൽകിയിട്ടും പാകിസ്താൻ മസൂദ് അസ്ഹറിനെ തുടർന്നും സംരക്ഷിച്ചു. ബഹാവൽപുരിലെ ഭീകരരുടെ മദ്രസ്സപോലും പാകിസ്താൻ അടച്ചു പൂട്ടാൻ തയ്യാറായിരുന്നില്ല. അതിനിടെയാണ് ചൈന ആവശ്യം അംഗീകരിച്ചത്. ചൊവ്വാഴ്ച തന്നെ മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുമെന്നുള്ള വാർത്തകൾ പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അനിവാര്യമായ തീരുമാനം വരുമെന്ന് പാകിസ്താന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വേണം കരുതാൻ. മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ആവശ്യം ചൈന ആവർത്തിച്ചു നിരസിച്ചിരുന്നതിന്റെ കാരണം ആ രാജ്യത്തിന് പാകിസ്താനിലുള്ള സാമ്പത്തിക താത്പര്യമെന്ന് യു.എസ്. വിദഗ്ധർ മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയുടെ സ്വപ്നപദ്ധതിയായ ചൈന-പാക് സാമ്പത്തിക ഇടനാഴിയെയും (സിപെക്) അതിന്റെ ഭാഗമായി ബലൂചിസ്താൻ പ്രവിശ്യയിലെ ഗ്വാദർ തുറമുഖത്ത് പണിയെടുക്കുന്ന തങ്ങളുടെ തൊഴിലാളികളെയും സംരക്ഷിക്കുന്നതിനായാണ് ചൈനയുടെ നടപടിയെന്ന് യു.എസ്. ആസ്ഥാനമായുള്ള ഗവേഷക സംഘടനയായ മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (മെംറി) പറഞ്ഞിരുന്നു. അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള യു.എസ്.-താലിബാൻ ചർച്ചയിൽ ഇറാനും പാകിസ്താനും താലിബാനുമായി ഒരു ധാരണയിലെത്തിയിരുന്നു. അതുപ്രകാരം അഫ്ഗാനിസ്താന്റെ കിഴക്കൻ, തെക്കൻ അതിർത്തികൾ താലിബാനും പാകിസ്താനും ചേർന്നാകും നിയന്ത്രിക്കുക. അതുകൊണ്ടുതന്നെ ഗ്വാദർ തുറമുഖനഗരത്തിൽ 2022-ഓടെ തങ്ങളുടെ അഞ്ചു ലക്ഷത്തോളം പൗരന്മാരെ നിയോഗിക്കണമെന്ന് ലക്ഷ്യമിടുന്ന ചൈനയ്ക്ക് മസൂദ് അസ്ഹറിനെ സംരക്ഷിച്ചേ മതിയാകൂ-മെംറിയുടെ റിപ്പോർട്ടിൽ പറയുന്നു.മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ യു.എൻ. രക്ഷാസമിതിയിൽ പലതവണ ആവശ്യപ്പെട്ടപ്പോഴും ചൈന തങ്ങളുടെ വീറ്റോ അധികാരമുപയോഗിച്ച് അതു തടഞ്ഞതിനുള്ള കാരണം ഈ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. content highlights:Jaish-e-Mohammad chief Masood Azhar listed as global terrorist, Chinas stand changes
from mathrubhumi.latestnews.rssfeed http://bit.ly/2UVfHJa
via
IFTTT
No comments:
Post a Comment