പുറ്റിങ്ങല്‍ അപകടത്തിന് പിന്നാലെ വെടിക്കെട്ടും ആന എഴുന്നള്ളത്തും വേണ്ടന്ന് പറഞ്ഞ ആര്‍.എസ്.എസ് തൃശൂര്‍ പൂരത്തില്‍ മലക്കം മറിഞ്ഞു; ചര്‍ച്ചയായി ഇരട്ടത്താപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

പുറ്റിങ്ങല്‍ അപകടത്തിന് പിന്നാലെ വെടിക്കെട്ടും ആന എഴുന്നള്ളത്തും വേണ്ടന്ന് പറഞ്ഞ ആര്‍.എസ്.എസ് തൃശൂര്‍ പൂരത്തില്‍ മലക്കം മറിഞ്ഞു; ചര്‍ച്ചയായി ഇരട്ടത്താപ്പ്

തൃശൂര്‍: ഉത്സവാഘോഷങ്ങളോട് അനുബന്ധിച്ചുള്ള ആന് എഴുന്നള്ളത്തിനോടും വെടിക്കെട്ടിനോടുമുള്ള ആര്‍.എസ്.എസിന്റെ ഇരട്ടത്താപ്പ് ചര്‍ച്ചയാകുന്നു. കൊല്ലം പരവൂരില്‍ 2016-ല്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് കരിയും കരിമരുന്നും (ആന എഴുന്നള്ളത്തും വെടിക്കെട്ടും) വേണ്ടന്ന് മുഖമാസികയായ കേസരിയില്‍ ആര്‍.എസ്.എസ് നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ആര്‍.എസ്.എസ് മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ്.

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് ആനയെ ഉപയോഗിച്ചുള്ള എഴുന്നള്ളത്തും കരിമരുന്ന് പ്രയോഗവും അനാചാരമാണെന്നാണ് ആര്‍.എസ്.എസ് മുഖമാസികയില്‍ എഴുതിയത്. കരിമരുന്ന് പ്രയോഗം ആചാരഭ്രാന്താണെന്നും കവര്‍ സ്‌റ്റോറി വിശേഷിപ്പിക്കുന്നു. എന്നാല്‍ തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതോടെ വിഷയത്തിന്റെ രാഷ്ട്രീയ മുതലെടുപ്പിനുള്ള സാധ്യത മുന്നില്‍ കണ്ട് ആര്‍.എസ്.എസും ബി.ജെ.പിയും രംഗത്ത് വരികയായിരുന്നു.

ആനയുടെ വിലക്കിനെതിരെ പരസ്യപ്രതിഷേധവുമായി ആര്‍.എസ്. എസ് രംഗത്തുണ്ട്. തൃശൂരില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിനെതിരെ ആര്‍.എസ്.എസ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. പി.സി ജോര്‍ജ് എം.എല്‍.എയാണ് ആര്‍.എസ്.എസിന്റെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്. ആനയുടെ വിലക്ക് തൃശൂര്‍ പൂരം അലങ്കോലമാക്കാനുള്ള ശ്രമമാണെന്നും ശബരിമല വിഷയത്തിന്റെ തുടര്‍ച്ചയാണ് ഇതെന്ന് സംശയിക്കുന്നതായി കെ. സുരേന്ദ്രനെപ്പോലെയുള്ള നേതാക്കള്‍ പ്രസ്താവിക്കുകയും ചെയ്തിരുന്നു.

വിശ്വാസപരവും വൈകാരികവുമായ വിഷയം പരമാവധി മുതലെടുത്ത് ശബരിമല പ്രക്ഷോഭത്തിന് സമാനമായ പ്രക്ഷോഭത്തിനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആര്‍.എസ്.എസിന് അവരുടെ തന്നെ മുന്‍ നിലപാട് തിരിച്ചടിയാകുന്നത്. 2016 ഏപ്രില്‍ 22ന് പുറത്തിറങ്ങിയ കേസരി മാസികയില്‍ സ്വാമി ചിദാനന്ദപുരിയാണ് കവര്‍ സ്‌റ്റോറി എഴുതിയിരിക്കുന്നത്.

ഉത്സവകാലത്തിനിടയില്‍ മാത്രം എത്ര പേരുടെ ജീവനും എത്ര കോടിയുടെ സ്വത്തുമാണ് ആന ഇടഞ്ഞ് അമ്പലപ്പറമ്പില്‍ പൊലിഞ്ഞു പോയിട്ടുള്ളത്. ഒരിക്കലും പൂര്‍ണമായി ഇണങ്ങാത്ത ഒരു വന്യജീവിയാണ് ആനയെന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞ് തീവെട്ടിയുടെയും തീവെയിലിന്റെയും വെടിക്കെട്ടിന്റെയും നടുവില്‍ നിര്‍ത്തി ആ സാധുജീവിയെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുകയാണ് വേണ്ടത് എന്നാണ് കേസരി അന്ന് പ്രസിദ്ധീകരിച്ച കവര്‍ സ്‌റ്റോറിയില്‍ പറയുന്നത്.

ആന എഴുന്നള്ളത്തും കരിമരുന്ന പ്രയോഗവും എളവൂര്‍ തൂക്കം നിരോധിച്ചത് പോലെ അവസാനിപ്പിച്ച് പ്രതീകാത്മക ചടങ്ങാക്കി മാറ്റണമെന്ന് ആര്‍.എസ്.എസ് അഖിലേന്ത്യാ സംയോജക് ആയ ജെ. നന്ദകുമാര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞിരുന്നു. ആന എഴുന്നള്ളത്തും കരിമരുന്ന് പ്രയോഗവും അനിവാര്യമായ ക്ഷേത്രാചാരങ്ങളുടെ ഭാഗമാണെന്ന് ഒരു തത്വശാസ്ത്ര ഗ്രന്ഥവും പറയുന്നില്ലെന്നും നന്ദകുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.



from mangalam.com http://bit.ly/2LveBnZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages