തിരുവനന്തപുരം: പൂര വിളംബര ദിവസം മാത്രം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം.എന്നാല്‍ അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും എജി(അഡ്വക്കേറ്റ് ജനറല്‍) സര്‍ക്കാരിന് കൈമാറിയ നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പൂരം ആഘോഷ കമ്മറ്റി ഇന്നോ നാളെയോ തീരുമാനം എടുക്കണമെന്നും നിയമോപദേശത്തിലുണ്ട്.
അതേസമയം ആനയെ ഉപദ്രവിക്കാനോ ശല്യപ്പെടുത്താനോ ഇടവരുത്തരുതെന്നും, ആനയ്ക്ക് പ്രകോപനമുണ്ടാക്കരുതെന്നും കര്‍ശന ഉപാധികളോടെയുള്ള നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളെ നിശ്ചിത അകലത്തില്‍ നിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ മറ്റ് ഉത്സവങ്ങള്‍ക്ക് ഇത് കീഴ്‌വഴക്കമാകരുതെന്നും, ഭാവിയില്‍ പൊതുതാല്പര്യം പറഞ്ഞ് ഇത്തരമൊരു ആവശ്യം ഉയര്‍ത്തരുതെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നെള്ളിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. തൃശൂര്‍ കളക്ടര്‍ അധ്യക്ഷയായ മോണിട്ടറിങ് സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുൃക്കട്ടേ എന്ന നിലപാട് കോടതി മുന്നോട്ടുവെച്ചത്.
കാഴ്ചയ്ക്ക് പ്രശ്‌നവും, മോശം ചരിത്രവുമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നത് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് മറ്റ് ആനകളേയും പുരത്തില്‍ പങ്കെടുപ്പിക്കില്ല എന്ന നിലപാട് ആന ഉടമകള്‍ സ്വീകരിച്ചതോടെയാണ് പൂരം പ്രതിസന്ധിയിലായത്.
from mangalam.com http://bit.ly/2VVhsL1
via IFTTT
No comments:
Post a Comment