പെൺകുട്ടികളുടെ വസ്ത്രധാരണം: എം.ഇ.എസ്സിന്റെ നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് സമസ്ത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

പെൺകുട്ടികളുടെ വസ്ത്രധാരണം: എം.ഇ.എസ്സിന്റെ നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് സമസ്ത

തേഞ്ഞിപ്പലം: പെൺകുട്ടികളുടെ വസ്ത്രധാരണയുമായി ബന്ധപ്പെട്ട് എം.ഇ.എസ്. കൈക്കൊണ്ട നടപടി ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് സമസ്തകേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറയോഗം അഭിപ്രായപ്പെട്ടു. എം.ഇ.എസിന്റെ കലാലയങ്ങളിൽ മുസ്‌ലിം പെൺകുട്ടികൾക്ക് മുഖംമറച്ച വസ്ത്രം അനുവദിക്കില്ലെന്ന സർക്കുലർ അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി. സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണ രീതികളെക്കുറിച്ച് ശരീഅത്ത് വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. സ്ത്രീകളുടെ മുഖാവരണം സംബന്ധിച്ച് വിശുദ്ധ ഖുർആനും നബിചര്യയും പ്രത്യേകം പരാമർശിച്ചിട്ടുള്ളതാണ് എന്നിരിക്കെ അത്തരം വിഷയങ്ങളിൽ ഭേദഗതിവരുത്താൻ ആർക്കും അധികാരമില്ല. തിരുവല്ല ക്രൈസ്റ്റ് സീനിയർ സെക്കൻഡറി സ്കൂളിൽ തലമറയ്ക്കാനും ഫുൾസ്ലീവ് ഷർട്ട് ധരിക്കാനുമുള്ള അവസരം നിഷേധിക്കപ്പെട്ടപ്പോൾ രണ്ട് വിദ്യാർഥിനികൾ ഹൈക്കോടതിയെ സമീപിച്ചപ്പോഴുണ്ടായ വിധിക്കെതിരേയുള്ള അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. രണ്ട് കുട്ടികൾക്കുമാത്രം ബാധകമായ ഹൈക്കോടതി വിധിയുടെ പേരിൽ വ്യാപകമായ തെറ്റിദ്ധാരണ പരത്താനുള്ള എം.ഇ.എസിന്റെ ശ്രമം അപലപനീയമാണെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. ജനറൽസെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാർ, യു.എം. അബ്ദുറഹിമാൻ മുസ്‌ലിയാർ, പി.പി. ഉമർ മുസ്‌ലിയാർ കൊയ്യോട്, കെ.ടി. ഹംസ മുസ്‌ലിയാർ, എം.എം. മുഹ്‌യദ്ദീൻ മൗലവി, പി. ഇബ്രാഹീം മുസ്‌ലിയാർ വില്യാപ്പള്ളി, ചേലക്കാട് എ. മുഹമ്മദ് മുസ്‌ലിയാർ, എം.എ. ഖാസിം മുസ്‌ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.


from mathrubhumi.latestnews.rssfeed http://bit.ly/2Vefhmp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages