മലപ്പുറം:പരിശുദ്ധ റംസാൻമാസത്തോടനുബന്ധിച്ച് മാതൃഭൂമി പുറത്തിറക്കുന്ന പ്രത്യേക സപ്ലിമെന്റ് ഞായറാഴ്ച പ്രകാശനംചെയ്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മലപ്പുറം ഖാസി ഒ.പി.എം. സയ്യിദ് മുത്തുക്കോയ തങ്ങൾക്ക് നൽകിയാണ് പ്രകാശനംചെയ്തത്. ഹൈദരലി തങ്ങളുടെ വീട്ടിൽനടന്ന ലളിതമായ ചടങ്ങിൽ മാതൃഭൂമി ന്യൂസ് എഡിറ്റർ അശോക് ശ്രീനിവാസ്, ഖാസിയുടെ മകൻ സയ്യിദ് മിഅറാജുൽ ഹഖ് എന്നിവരും പങ്കെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ എന്നിവരടക്കമുള്ള മതപണ്ഡിതൻമാരുടെ സമഗ്രലേഖനങ്ങളാണ് പ്രത്യേക പതിപ്പിന്റെ മുഖമുദ്ര. ഇതുകൂടാതെ കേരളത്തിലെ വിവിധ മുസ്ലിം സമുദായ, സംഘടനാ നേതാക്കളുടെയും സാംസ്കാരിക പ്രവർത്തകരുടെയും മികച്ച ലേഖനങ്ങളും ഈ പതിപ്പിന്റെ സവിശേഷതയാണ്. അമേരിക്കയിലെ നോമ്പുകാലത്തെപ്പറ്റി വർഷങ്ങളായി അവിടെ താമസിക്കുന്നയാളുടെ കുറിപ്പും ലോകത്തിലെ മറ്റുഭാഗങ്ങളിലെ റംസാൻ അനുഭവങ്ങളെപ്പറ്റിയുള്ള ലേഖനവുമെല്ലാം ഇത്തവണത്തെ റംസാൻപതിപ്പിനെ സമ്പുഷ്ടമാക്കുന്നുണ്ട്. നോമ്പുകാല വിഭവങ്ങളുടെ പാചകക്കുറിപ്പുകളും നോമ്പുകാല ആരോഗ്യത്തെക്കുറിച്ചുള്ള ലേഖനവും പ്രത്യേക പതിപ്പിനെ വായനക്കാർക്ക് പ്രിയപ്പെട്ടതാക്കും. മുഴുവൻ പേജുകളും കളറിൽ അച്ചടിച്ച റംസാൻ പതിപ്പിന് 30 രൂപയാണ് മുഖവില. Content Highlights:mathrubhumi ramadan supplement
from mathrubhumi.latestnews.rssfeed http://bit.ly/2JqtB4f
via
IFTTT
No comments:
Post a Comment