അജ്ഞാത വാഹനമിടിച്ച് സമസ്‌ത പണ്ഡിതനായ മുസ്ലീം ജമാഅത്ത് നേതാവ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 2, 2019

അജ്ഞാത വാഹനമിടിച്ച് സമസ്‌ത പണ്ഡിതനായ മുസ്ലീം ജമാഅത്ത് നേതാവ് മരിച്ചു

ആലപ്പുഴ: അജ്ഞാത വാഹനമിടിച്ച് സമസ്‌ത പണ്ഡിതനായ മുസ്ലീം ജമാഅത്ത് നേതാവ് മരിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആലപ്പുഴ ജില്ലാ വർക്കിംഗ് സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ നേതാവുമായ പുന്നപ്ര അബ്ദുൽ ഖാദിർ മുസ്ല്യാരാണ് (76) മരിച്ചത്.

ഇന്നലെ രാത്രിയിൽ ദേശീയപാതയിൽ പുന്നപ്രയിൽ വച്ചായിരുന്നു അപകടം. ആലപ്പുഴ ഹാശിമിയ്യ അറബി കോളേജ് സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോൾ
അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. രാത്രിയായതിനാൽ ഏറെ വൈകിയാണ്ആശുപത്രിയിൽ എത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ അബ്ദുൾ ഖാദറിനെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിച്ചു. കബറടക്കം പുന്നപ്ര-വണ്ടാനം ശറഫുൽ ഇസ്ലാം മസ്ജിദിൽ നടക്കും.



from mangalam.com http://bit.ly/2VHrTSl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages