ന്യൂഡല്‍ഹി: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ പുരുഷന്മാരോട് ആവശ്യപ്പെടുന്ന സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീജിയകളില്‍ വൈറലാകുന്നത്. ഡല്‍ഹിയിലെ ഗുര്‍ഗാവിലെ ഒരു റെസ്റ്റൊറന്റില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണിത്.
ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടികളില്‍ ഒരാള്‍ ധരിച്ചിരുന്നത് ഇറക്കം കുറഞ്ഞ വസ്ത്രമാണ്. ഇതാണ് സ്ത്രീയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ തുടങ്ങുകയായിരുന്നു. റെസ്റ്ററന്റില്‍ ഇരുന്ന ഒരുകൂട്ടം ആണുങ്ങളോട് ഈ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യു എന്ന് അവര്‍ വിളിച്ചു പറയുകയായിരുന്നു എന്നാണ് ആരോപണം. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്ന പെണ്‍കുട്ടികള്‍ അതിന് അര്‍ഹരാണെന്നും ഇവര്‍ പറഞ്ഞതായാണ് വീഡിയോ പുറത്ത് വിട്ട ശിവാനി എന്ന പെണ്‍കുട്ടി പറയുന്നത്. മാതാപിതാക്കള്‍ ഇത്തരം മക്കളെ നിയന്ത്രിക്കണമെന്ന ഉപദേശവും അവര്‍ മുന്നോട്ട് വച്ചു.
വളരെ മോശമായ തരത്തിലാണ് ആ സ്ത്രീ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ആദ്യം പ്രതികരിക്കേണ്ട എന്നാണ് കരുതിയിതെങ്കിലും പിന്നീട് വിഷയം കണ്ണടച്ച് വിടണ്ട എന്ന് തോന്നിയതിനെ തുടര്‍ന്നാണ് അവരെ പിന്തുടര്‍ന്നതെന്നും ശിവാനി പറയുന്നു. സ്ത്രീയെ പിന്തുടര്‍ന്ന് സമീപത്തെ ഷോപ്പിംഗ് സെന്ററിലെത്തിയ പെണ്‍കുട്ടികള്‍ അവരോട് മാപ്പു പറയാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഖേദം പ്രകടിപ്പിക്കാനോ മാപ്പു പറയാനോ അവര്‍ തയ്യാറായില്ല. പകരം പൊലീസിനെ വിളിക്കൂ എന്നാണ് അവര്‍ ഷോപ്പിലെ ജീവനക്കാരോട് ആവശ്യപ്പെടുന്നത്.
ഇതിനിടെ ഷോപ്പിംഗ് സെന്ററില്‍ എത്തിയ മറ്റൊരു സ്ത്രീ പെണ്‍കുട്ടികളെ പിന്തുണച്ച് പ്രതികരിക്കുന്നുണ്ട്. തനിക്കും രണ്ട് പെണ്‍മക്കളാണെന്നും അവര്‍ ഏത് വസ്ത്രം ധരിച്ചാലും തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നുമാണ് അവര്‍ പറയുന്നത്. പെണ്‍കുട്ടികള്‍ നിങ്ങളോട് വളരെ മാന്യമായാണ് പെരുമാറുന്നതെന്നും താന്‍ ആയിരുന്നെങ്കില്‍ ഇത്തരം വാക്കുകള്‍ കേട്ട് മുഖമടച്ച് തല്ലിയാകും പ്രതികരിക്കുക എന്നും കടുത്ത ഭാഷയില്‍ തന്നെയായിരുന്നു ഇവര്‍ പറഞ്ഞത്.
from mangalam.com http://bit.ly/2Le6v2Z
via IFTTT
No comments:
Post a Comment