തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കുത്തക സീറ്റായ തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ സമ്പത്തിനെ അടൂര്‍ പ്രകാശ് പരാജയപ്പെടുത്തുമെന്ന് വിലയിരുത്തല്‍. ശബരിമല വിഷയത്തില്‍ സിപിഎമ്മുകാരായ ഭക്തരുടെ വോട്ടുകള്‍ ചോരാനുള്ള സാധ്യത കൂടി കണക്കിലെടുക്കുമ്പോള്‍ 15,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അടൂര്‍ പ്രകാശ് ജയം നേടുമെന്നാണ് ആറ്റിങ്ങലിലെ നിയമസഭാ മണ്ഡലം കമ്മറ്റികള്‍ കഴിഞ്ഞ ദിവസം കൂടിയ ശേഷമാണ് വിലയിരുത്തല്‍. ആറ്റിങ്ങലിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന ആശങ്കയെല്ലാം വോട്ടെണ്ണുമ്പോള്‍ തീരുമെന്നാണ് കോണ്‍ഗ്രസ് ജില്ലാ ഘടകത്തിന്റെ വിലയിരുത്തല്‍.
തിരുവനന്തപുരം ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളില്‍ ആറ്റിങ്ങലിലും ചിറയിന്‍കീഴിലും മാത്രമാകും യുഡിഎഫ് പിന്നിലാകുക എന്നാണ് കരുതുന്നത്. ബിജെപിയൂടെ വോട്ടു വിഹിതം ഇത്തവണ പഴയതിലും കൂടും. വിശ്വാസികളായ എല്‍ഡിഎഫുകാരുടെ വോട്ടുകള്‍ ബിജെപിയ്ക്ക് പോയേക്കാമെന്നാണ് വിലയിരുത്തല്‍. ശക്തമായ ത്രികോണ മത്സരങ്ങള്‍ നടക്കുന്ന തിരുവനന്തപുരത്ത് ശശി തരൂര്‍ തന്നെ ഇത്തവണയും ജയിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് വോട്ടു ചെയ്തിരുന്നവര്‍ ഇത്തവണ കോണ്‍ഗ്രസിന് വോട്ടു ചെയ്തു. ഇത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും.
തിരുവനന്തപുരം ജില്ലയില്‍ അരുവിക്കര, കാട്ടാക്കട, വര്‍ക്കല, വാമനാപുരം, നെടുമങ്ങാട് മണ്ഡലങ്ങളില്‍ മുന്നിലെത്തുന്നത് ഗുണമാകുമെന്നാണ് കരുതുന്നത്. ആറ്റിങ്ങലില്‍ 7500 വോട്ടിനും ചിറയിന്‍കീഴില്‍ 3500 വോട്ടിനും പിന്നിലാകും. എന്നാല്‍ വാമനാപുരം-2500, വര്‍ക്കല-2500, നെടുമങ്ങാട് - 2000, അരുവിക്കര - 14,000, കാട്ടാക്കട- 5000 എന്നിങ്ങനെ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് വിവലയിരുത്തല്‍. പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം എന്നിവിടങ്ങളില്‍ നിന്നും 10,000 വീതവും തിരുവനന്തപുരത്ത് 5000 വോട്ടിനും ലീഡ് ചെയ്യുമെന്നാണ് കരുതുന്നത്. വട്ടിയൂര്‍ കാവിലും നേമത്തും ആശങ്കയുണ്ടെങ്കിലും പിന്തള്ളപ്പെടില്ലെന്നാണ് കരുതുന്നത്.
from mangalam.com http://bit.ly/2LiNSv7
via IFTTT
No comments:
Post a Comment