ന്യൂഡൽഹി: ഏപ്രിൽ 21ന് ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ ചാവേറാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച തീവ്രവാദ സംഘത്തിൽപ്പെട്ടവർ പരിശീലനങ്ങൾക്കായി കേരളത്തിലും കശ്മീരിലും എത്തിയിരുന്നതായി ശ്രീലങ്കൻ സൈനിക മേധാവി. ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൈനിക മേധാവി ലഫ്. ജനറൽ മഹേഷ് സേനനായകെ ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദികളായ ചിലർ ഇന്ത്യയിലെത്തുകയും ബെംഗളൂരു, കശ്മീർ, കേരളം എന്നിവിടങ്ങളിൽ യാത്ര ചെയ്യുകയും ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പരിശീലനം നേടുന്നതിനോ മറ്റു തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുന്നതിനോ ആയിരിക്കാം ഇവർ ഇവിടങ്ങൾ സന്ദർശിച്ചതെന്നാണ് കരുതുന്നതെന്നും സൈനിക മേധാവി പറഞ്ഞു. ശ്രീലങ്കയിലെ ഭീകരാക്രമണത്തെ തുടർന്ന് കേരളം അടക്കമുള്ള സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി പരിശോധനകൾ നടത്തിയിരുന്നു. കേരളത്തിൽനിന്ന് ഒരാളെ അറസ്റ്റ് ചെയ്യകയും ഏതാനും പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവർക്ക് ആഗോള ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളതായി എൻഐഎ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് ആദ്യമായാണ് ശ്രീലങ്കയുടെ ഭാഗത്തുനിന്ന് സ്ഥിരീകരണമുണ്ടാകുന്നത്. കേരളം അടക്കമുള്ള സ്ഥലങ്ങളിൽ അന്വേഷണം നടത്തിയ എൻഐഎ, ശ്രീലങ്കയിലെ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് കശ്മീരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയവർ കേരളത്തിലെത്തിയതായുള്ള വിവരം സംബന്ധിച്ച് ശ്രീലങ്കയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ സൈനിക വക്താവ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ഇതു സംബന്ധിച്ച് ശ്രീലങ്കൻ രഹസ്യാന്വേഷണ വിഭാഗംതന്നെ സ്ഥീരീകരണം നടത്തുമെന്നാണ് കരുതുന്നതെന്നും വക്താവ് പറഞ്ഞു. Content Highlights:bombers visited Kerala for training, Sri Lanka army chief, Sri Lanka blast
from mathrubhumi.latestnews.rssfeed http://bit.ly/2V0uuT9
via
IFTTT
No comments:
Post a Comment