മോഷ്ടിച്ച രേഖകള്‍ പരിശോധിക്കേണ്ടതില്ല; റഫാലില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

മോഷ്ടിച്ച രേഖകള്‍ പരിശോധിക്കേണ്ടതില്ല; റഫാലില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം

ന്യൂഡൽഹി: റഫാൽ കേസിൽ സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം. സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയ വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്നും മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തിലുള്ള ഫയൽ കുറിപ്പുകളാണ് പുറത്തുവന്നതെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കുന്നു. ഹർജി തള്ളണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. പുനപ്പരിശോധാനാ ഹർജികളിൽ തിങ്കളാഴ്ച സുപ്രീം കോടതി വാദം കേൾക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ശനിയാഴ്ച മറുപടി സത്യവാങ്മൂലം നൽകിയത്. കഴിഞ്ഞ ഡിസംബറിൽ കോടതി പുറപ്പെടുവിച്ച വിധി രേഖകളെല്ലാം പരിശോധിച്ച ശേഷമുള്ളതാണെന്നും സർക്കാരിനനുകൂലമായ ഈവിധി പുനപ്പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. റഫാൽ ഇടപാട് സംബന്ധിച്ച ഫയലുകളെല്ലാം സിഎജിക്ക് നൽകിയിട്ടുള്ളതാണ്. യുപിഎ സർക്കാരിന്റെ കാലത്തുണ്ടായ ധാരണ പ്രകാരമുള്ള വിലയല്ല പിന്നീടുണ്ടാക്കിയ കരാറിലുള്ളതെന്നും 2.86 ശതമാനം വിലക്കുറവിലാണ് വിമാനങ്ങൾ വാങ്ങുന്നതെന്നും സർക്കാർ വ്യക്തമാക്കുന്നു. ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് മോഷ്ടിക്കപ്പെട്ട അപൂർണമായ ചില ഫയൽ കുറിപ്പുകൾ മാത്രമാണ്. വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിൽ നടന്നിട്ടുള്ള ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ മാത്രമാണ് ഈ കുറിപ്പുകളിലുള്ളത്.സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് ഇവ. ഇത് കണക്കിലെടുക്കേണ്ട ആവശ്യമില്ല. വിമാനങ്ങൾ കൃത്യസമയത്ത് നൽകുന്നതിൽ ദസോൾട്ട് കമ്പനിയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായാൽ പണം തിരിച്ചുനൽകുമെന്ന് ഫ്രഞ്ച് സർക്കാർ ഉറപ്പുനൽകിയിട്ടുള്ളതായും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. Content Highlights:Rafale deal, Centre files affidavit against review petition, Supreme court


from mathrubhumi.latestnews.rssfeed http://bit.ly/2Wm5CXv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages