മുംബൈ: നരേന്ദ്ര മോദി രണ്ടാമതും അധികാരത്തിലെത്തിയത് ഓഹരി വിപണി ആഘോഷിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഇന്നലെ സെൻസെക്സ് ഒരുവേള 40,000 കടന്നു. പിന്നീടുണ്ടായ വില്പന സമ്മർദമാണ് വിപണിയെ പിന്നോട്ടടിച്ചത്. എങ്കിലും ആഴ്ചയിലെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്ച വിപണി വീണ്ടും കുതിച്ചു. സെൻസെക്സ് 623.33 പോയന്റ് ഉയർന്ന് 39434.72ലും നിഫ്റ്റി 187.10 പോയന്റ് നേട്ടത്തിൽ 11844.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1823 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 676 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ 5.5 ശതമാനം നേട്ടമുണ്ടാക്കി. വാഹനം, ലോഹം, ഇൻഫ്ര തുടങ്ങി മിക്കവാറും സെക്ടറുകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സ്ഥിരതയുള്ള സർക്കാർ വീണ്ടും അധികാരത്തിൽ വന്നതാണ് വിപണിക്ക് തുണയായയത്. എന്നിരുന്നാലും മുന്നിലുള്ളത് വിപണിക്ക് ശുഭകരമായ ഭാവിയല്ലെന്നത് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, വേദാന്ത, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടെക് മഹീന്ദ്ര, എൻടിപിസി, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex ends 623 pts higher
from mathrubhumi.latestnews.rssfeed http://bit.ly/2EtiLH8
via
IFTTT
No comments:
Post a Comment