തത്ക്കാലം പ്രതിസന്ധിയൊഴിഞ്ഞു; തെരഞ്ഞെടുപ്പ് തോല്‍വി കര്‍ണാടക സര്‍ക്കാരിന് വെല്ലുവിളിയല്ലെന്ന് കോണ്‍ഗ്രസും ജെ.ഡി.എസും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

തത്ക്കാലം പ്രതിസന്ധിയൊഴിഞ്ഞു; തെരഞ്ഞെടുപ്പ് തോല്‍വി കര്‍ണാടക സര്‍ക്കാരിന് വെല്ലുവിളിയല്ലെന്ന് കോണ്‍ഗ്രസും ജെ.ഡി.എസും

ബംഗലൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി കര്‍ണാടകയിലെ സഖ്യസര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്ന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസും ജെ.ഡി.എസും. സര്‍ക്കാരിന് ഒരു വെല്ലുവിളിയില്ലെന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ തന്നെ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു. ഇന്നു ചേര്‍ന്ന അനൗപചാരിക മന്ത്രിസഭാ യോഗത്തിനു ശേഷമാണ് കോണ്‍ഗ്രസിനു വേണ്ടി അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് നടന്നത് ലോക്‌സഭയിലേക്കാണ്. അത് സംസ്ഥാന സര്‍ക്കാരിനെ ഒരു തരത്തിലും ബാധിക്കില്ല. സഖ്യം ഐക്യകണേ്ഠനയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സഖ സര്‍ക്കാര്‍ കുമാരസ്വാമിയുടെ നേതൃത്വത്തില്‍തന്നെ തുടരും. എല്ലാ എം.എല്‍.എമാരും തങ്ങള്‍ക്കൊപ്പമുണ്ട്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എന്നാല്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ല. കുമാരസ്വാമിയോടുള്ള വിശ്വാസം തങ്ങള്‍ പ്രകടിപ്പിക്കും. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ മന്ത്രിമാര്‍ കുമാരസ്വാമി മുഖ്യമന്ത്രിയായി തുടരുന്നതില്‍ വിശ്വാസം പ്രകടിപ്പിച്ചതായും പരമേശ്വര പറഞ്ഞു.

അതിനിടെ, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങി. ദയനീയ പ്രകടനം കാഴ്ചവെച്ചതോടെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത പ്രകടിപ്പിച്ചു. നാളെ നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇക്കാര്യമുള്‍പ്പെടെ ചര്‍ച്ച ചെയ്യും. ഉത്തര്‍പ്രദേശ് പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബാര്‍, കര്‍ണാടക പി.സി.സി അധ്യക്ഷന്‍ എച്ച്.കെ പട്ടീല്‍, ഒഡീഷ അധ്യക്ഷന്‍ നിരജ്ഞന്‍ പട്‌നായിക്, അമേഠി ജില്ലാ അധ്യക്ഷന്‍ യോഗേന്ദ്ര മിശ്ര എന്നിവര്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചുകഴിഞ്ഞു.

അതേസമയം, എച്ച്.ഡി ദേവഗൗഡയുടെ തോല്‍വി ജെ.ഡി.എസിന് വലിയ ആഘാതമാണ് നല്‍കിയിരിക്കുന്നത്. ദേവഗൗഡയ്ക്കു വേണ്ടി രാജിവയ്ക്കാന്‍ തയ്യാറാണെന്ന് കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണ പറഞ്ഞു. സിറ്റിംഗ് മണ്ഡലമായ ഹസ്സന്‍ പ്രജ്വലിന് നല്‍കിയാണ് ദേവഗൗഡ പുതിയ മണ്ഡലം തേടിയത്. ദേവഗൗഡയെയ്ക്ക് ഹസ്സനില്‍ നിന്ന് ഒരിക്കല്‍ കൂടി വിജയിക്കുന്നതിന് വേണ്ടി രാജിവയ്ക്കുമെന്ന് പ്രജ്വല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.



from mangalam.com http://bit.ly/2wj7SDw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages