വാഷിങ്ടണ്‍: സ്വകാര്യ വിമാനം ഓട്ടോപൈലറ്റ് മോഡില്‍ ഇട്ടശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട കോടീശ്വരന് തടവ് ശിക്ഷ. 53കാരനായ സ്റ്റീഫന്‍ ബാര്‍ഡ്‌ലി മെലിനാണ് അഞ്ചു വര്‍ഷത്തെ തടവ്ശിക്ഷയ്ക്ക് കോടതി വിധിച്ചത്.
ന്യൂജേഴ്‌സിയില്‍ നിന്നും തന്റെ സ്വകാര്യ വിമാനത്തില്‍ മറ്റൊരു സംസ്ഥാനത്തേക്ക് പോകും വഴിയാണ് ലൈംഗീകവീഴ്ചയില്‍ ഏര്‍പ്പെട്ടത്. 2018 ഡിസംബറിലാണ് സംഭവം. ഇന്റര്‍സ്റ്റേറ്റ് യാത്രക്കിടെ ലൈംഗീക വീഴ്ച്ചയില്‍ ഏര്‍പ്പെട്ടു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.
വിമാനം പറത്തുന്നത് പഠിക്കുവാന്‍ വേണ്ടിയാണ് കുട്ടിയുടെ അമ്മ ഇയാളുടെ കൂടെ നിര്‍ബന്ധിച്ച് യാത്രയാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിചാരണയ്ക്കിടെ മെല്‍ ഒരു സാധാരണക്കാരനായ മനുഷ്യനാണെന്നും ഇയാള്‍ക്കെതിരെ നിരവധിയാളുകള്‍ ഗൂഡാലോചന നടത്തിയതാണെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.
from mangalam.com http://bit.ly/2QfA82R
via IFTTT
No comments:
Post a Comment