തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ, ഇനി അംഗീകരിക്കൂ കോണ്‍ഗ്രസ് കടം എഴുതിത്തള്ളിയെന്ന്-ചൗഹാനോട് കമല്‍നാഥ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ, ഇനി അംഗീകരിക്കൂ കോണ്‍ഗ്രസ് കടം എഴുതിത്തള്ളിയെന്ന്-ചൗഹാനോട് കമല്‍നാഥ്

ഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്മുഖ്യമന്ത്രി കമൽനാഥിന്റെ കത്ത്. 21 ലക്ഷം കർഷകരുടെ കടം കോൺഗ്രസ് സർക്കാർ എഴുതിത്തള്ളിയെന്നതാണ് വാസ്തവം. എന്നാൽ തിരഞ്ഞെടുപ്പു കാരണം ബി ജെ പി ആ സത്യം അംഗീകരിക്കാൻ തയ്യാറായില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ താങ്കളും ബി ജെ പിയും കാർഷിക കടം എഴുതിത്തള്ളിയതിനെ കുറിച്ചുള്ള സത്യം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു-കമൽനാഥ് കത്തിൽ പറയുന്നു. അധികാരത്തിലെത്തി മൂന്നുമാസത്തിനുള്ളിലാണ് കോൺഗ്രസ് സർക്കാർ ഇത് നടപ്പാക്കിയതെന്നും ദീർഘകാലം സംസ്ഥാനം ഭരിച്ച ബി ജെ പിക്ക് ഒന്നും ചെയ്യാനായില്ലെന്നും കത്തിൽ കമൽനാഥ് വിമർശിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി അവസാനിച്ചതിനാൽ കടം എഴുതിത്തള്ളൽ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. അതിന് നിങ്ങളുടെ സഹകരണവും ആശംസകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു- കമൽനാഥ് കത്തിൽ പറയുന്നു. 2018 ഡിസംബറിലാണ് കമൽനാഥ് സർക്കാർ മധ്യപ്രദേശിൽ അധികാരത്തിലെത്തിയത്. അധികാരം ലഭിച്ചാൽ കാർഷിക കടം എഴുതിത്തള്ളുമെന്നത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. content highlights:madhyapradesh chief minister kamalnath writes to shivraj singh chouhan


from mathrubhumi.latestnews.rssfeed http://bit.ly/2VW2tBe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages