ദിലീപിന്റെ ഹര്‍ജിയില്‍ തത്ക്കാലം സി.ബി.ഐ അന്വേഷണമില്ല; സെലിബ്രിറ്റിയാകുമ്പോള്‍ മാധ്യമ ശ്രദ്ധ സ്വാഭാവികമല്ലേയെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

ദിലീപിന്റെ ഹര്‍ജിയില്‍ തത്ക്കാലം സി.ബി.ഐ അന്വേഷണമില്ല; സെലിബ്രിറ്റിയാകുമ്പോള്‍ മാധ്യമ ശ്രദ്ധ സ്വാഭാവികമല്ലേയെന്ന് ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടനും എട്ടാം പ്രതിയുമായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി തത്ക്കാലം പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അടക്കമുള്ളവ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണിത്. സുപ്രീം കോടതിയിലെ കേസില്‍ വിധി വന്നശേഷം സി.ബി.ഐ അന്വേഷണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങള്‍ ദിലീപിനെ വേട്ടയാടുകയാണെന്നും സി.ബി.ഐ അന്വേഷണം വന്നാല്‍ വിചാരണ പോലും കൂടാതെ കുറ്റവിമുക്തനാകുമെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. എന്നാല്‍ കേസില്‍ പ്രതിയല്ലെങ്കിലും ഒരു സെലിബ്രിറ്റി ആയതിനാല്‍ മാധ്യമശ്രദ്ധ സ്വാഭാവികമല്ലേ എന്നായിരുന്നു കോടതിയുടെ മറുപടി.

നടി ആക്രമിക്കപ്പെട്ട കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.



from mangalam.com http://bit.ly/2M1Bb8e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages