ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. പരസ്യപ്രചാരണം ശനിയാഴ്ച വൈകീട്ട് സമാപിക്കും. ഏഴ് സംസ്ഥാനത്തായി 51 മണ്ഡലത്തിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. ബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ അവസാനവട്ട പ്രചാരണത്തെ ഫോനി ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്(14), രാജസ്ഥാൻ(12), ബംഗാൾ(7), മധ്യപ്രദേശ്(7), ബിഹാർ(5), ജാർഖണ്ഡ്(4), ജമ്മുകശ്മീർ(2) എന്നീ സംസ്ഥാനങ്ങളിലെ മണ്ഡങ്ങളിലാണ് വോട്ടെടുപ്പ്. സോണിയാ ഗാന്ധി(റായ്ബറേലി), രാഹുൽ ഗാന്ധി, സ്മൃതി ഇറാനി(അമേഠി), രാജീവ് പ്രതാപ് റൂഡി(മുസഫർപുർ), അർജുൻ മുണ്ട(റാഞ്ചി), ജയന്ത് സിൻഹ(ഹസാരിബാഗ്), രാജ്യവർധൻ സിങ് റാത്തോഡ്, കൃഷ്ണ പുനിയ( ജയ്പുർ റൂറൽ), രാജ്നാഥ് സിങ്, പൂനം സിൻഹ(ലഖ്നൗ), ദിനേഷ് ത്രിവേദി (ബാരക്പുർ) തുടങ്ങിയവർ അഞ്ചാം ഘട്ടത്തിൽ ജനവിധിതേടുന്ന പ്രമുഖരാണ്. Content Highlights: loksabha election fifth phase polling, election campaign will be end today
from mathrubhumi.latestnews.rssfeed http://bit.ly/2Wu1NQ9
via
IFTTT
No comments:
Post a Comment