ഫ്‌ളോറിഡയില്‍ 136 യാത്രക്കാരുമായി വിമാനം നദിയില്‍ വീണു; യാത്രക്കാരെല്ലാം സുരക്ഷിതർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

ഫ്‌ളോറിഡയില്‍ 136 യാത്രക്കാരുമായി വിമാനം നദിയില്‍ വീണു; യാത്രക്കാരെല്ലാം സുരക്ഷിതർ

ന്യൂയോർക്ക്: അമേരിക്കയിലെ ഫ്ളോറിഡയിൽ യാത്രാ വിമാനം ലാൻഡിങിനിടെ റൺവേയിൽനിന്ന് തെന്നിമാറി നദിയിൽ വീണു. ഫ്ളോറിഡയിലെ ജാക്സൺവില്ലെ വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. വിമാനം പുഴയിലേക്ക് പതിച്ചെങ്കിലും യാത്രക്കാരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 136 പേരും സുരക്ഷിതരാണെന്ന് ജാക്സൺവില്ല മേയർ അറിയിച്ചു. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9.40-ഓടെയാണ് അപകടമുണ്ടായത്. ക്യൂബയിൽനിന്നും ജാക്സൺവില്ല വിമാനത്താവളത്തിലെത്തിയ വിമാനം ലാൻഡിങിന് പിന്നാലെ റൺവേയിൽനിന്ന് തെന്നിമാറി സമീപത്തെ സെന്റ് ജോൺസ് നദിയിലേക്ക് പതിക്കുകയായിരുന്നു. വിമാനം നദിയിൽ വീണെങ്കിലും മുങ്ങിപ്പോയില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. അപകടത്തിന് പിന്നാലെ എമർജൻസി റെസ്പോൺസ് ടീമംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. #JSO Marine Unit was called to assist @NASJax_ in reference to a commercial airplane in shallow water. The plane was not submerged. Every person is alive and accounted for. pic.twitter.com/4n1Fyu5nTS — Jax Sheriffs Office (@JSOPIO) May 4, 2019 Content Highlights:Boeing 737 Flight Skids on Runway,Falls into River in Florida USA


from mathrubhumi.latestnews.rssfeed http://bit.ly/2vAtGtP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages