മുംബൈ: ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസത്തെ മറികടന്ന് നേട്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്. സെൻസെക്സ് 278.60 പോയന്റ് നേട്ടത്തിൽ 37393.48ലും നിഫ്റ്റി 100.10 പോയന്റ് ഉയർന്ന് 11257.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1172 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1299 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ലോഹം, ഊർജം, ബാങ്ക്, വാഹനം, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കി. ബജാജ് ഫിനാൻസ്, ഐഒസി, ഇൻഫോസിസ്, ഒഎൻജിസി, പവർഗ്രിഡ് കോർപ്, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഭാരതി എയർടെൽ, സിപ്ല, ഐടിസി, ഗെയിൽ, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex gains 278 pts
from mathrubhumi.latestnews.rssfeed http://bit.ly/2LPtVvW
via
IFTTT
No comments:
Post a Comment