അബഹ: മോഷണക്കേസിൽ പ്രതിയായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ സൗദിയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനൽ കോടതി ഉത്തരവിട്ടു. ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിന്റെ കൈപത്തി മുറിച്ചുമാറ്റാനാണ് കോടതി ഉത്തരവിട്ടത്. സൗദിയിലെ തെക്കുഭാഗത്തെ അബഹയിൽ ഉള്ള ഭക്ഷണശാലയുടെ പണം സൂക്ഷിക്കുന്ന അറയിൽനിന്നും പണം കാണാതായ കേസിലാണ് മലയാളി അറസ്റ്റിലായത്. ഒരു ലക്ഷത്തി പതിനായിരം റിയാലായിരുന്നു കാണാതായത്. കൂടെ ജോലി ചെയ്തിരുന്ന മറ്റ് രണ്ട് സുഹൃത്തുക്കൾ സാക്ഷി പറയുകയും മലയാളി യുവാവ് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. മോഷണം നടന്നതായി സ്ഥാപന അധികൃതർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പോലീസെത്തി പരിശോധനയിൽ മോഷ്ടിച്ച തുക ഒളിപ്പിച്ചുവെച്ച നിലയിൽ കുളിമുറിയിൽ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ശരീഅത്ത് നിയമപ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന് ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഈ യുവാവ് ജാമൃം നിന്നിരുന്നു. എന്നാൽ നാട്ടിൽ പോയ സുഹൃത്ത് തിരിച്ച് വരാതിരുന്നതിനാൽ കടയുമടമ ഇയാളിൽ നിന്ന് ഇരുപത്തിനാലായിരം റിയാൽ ഈടാക്കിയിരുന്നു. ഇതിന് പകരമായി സ്പോൺസറുടെ റസ്റ്റോറന്റിൽനിന്ന് 24,000 റിയാൽ എടുക്കുകയായിരുന്നു ലക്ഷ്യമെന്ന് യുവാവ് പറയുന്നു. കോടതി വിധിക്കെതിരെ റമദാൻ പതിനേഴിനകം അപ്പീലിന് പോകാൻ കോടതി അനുവാദം നൽകിയിട്ടുണ്ട്. അസീറിലെ സുഹൃത്തുക്കൾ സോഷൃൽ ഫോറം എക്സികൃൂട്ടീവ് മെംബറും സിസിഡബ്ലൃൂ മെംബറുമായ സൈദ് മൗലവി ഖമീസ് മുശൈത്ത് ക്രിമിനൽ കോടതിൽ നിന്ന് വിധിയുടെ പകർപ്പ് കൈപ്പറ്റിയിട്ടുണ്ട്. നിയമ വിദഗ്ധരുമായും സൗദി അഭിഭാഷകനുമായും സൈദ് മൗലവി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിയമ വശങ്ങൾ പഠിച്ച് അപ്പീൽ കൊടുക്കാനുള്ള ഒരുക്കവും നടത്തുന്നുണ്ട്. Content Highlights:Malayalee-Robbery case-saudi arabia court-punishment
from mathrubhumi.latestnews.rssfeed http://bit.ly/2W5QuR4
via
IFTTT
No comments:
Post a Comment