രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം; 25 വര്‍ഷത്തേക്ക് പ്രതികള്‍ക്ക് ജാമ്യമോ പരോളോ നല്‍കരുതെന്നും വിധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം; 25 വര്‍ഷത്തേക്ക് പ്രതികള്‍ക്ക് ജാമ്യമോ പരോളോ നല്‍കരുതെന്നും വിധി

കൊല്ലം: പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. അടുത്ത 25 വര്‍ഷത്തേക്ക് പ്രതികള്‍ക്ക് ജാമ്യമോ പരോളോ നല്‍കരുതെന്നും വിധിച്ചിട്ടുണ്ട്.

നെടുങ്ങോലം കച്ചേരിവിള രഞ്ജിത്ത് ( കാട്ടുണ്ണി -30), പൂതക്കുളം പാണാട്ടു ചിറയില്‍ ബൈജു (കൈതപ്പുഴ ഉണ്ണി-39), കണ്ണനല്ലൂര്‍ വാലിമുക്കിനു സമീപം പുതിയ വീട്ടില്‍ മനോജ് (പാമ്പ് മനോജ് -40), വെട്ടിലത്താഴത്ത് താമസിക്കുന്ന വടക്കേവിള ന്യൂ നഗര്‍ തോട്ടിന്‍കര വീട്ടില്‍ പ്രണവ് (കുക്കു-25), ഡീസന്റ് , ഡീസന്റ് ജംക്ഷന്‍ കോണത്തു വടക്കതില്‍ വിഷ്ണു (21), കിളികൊല്ലൂര്‍ പവിത്ര നഗര്‍ വിനീത മന്ദിരത്തില്‍ വിനേഷ് (38), വടക്കേവിള കൊച്ചുമുണ്ടയില്‍ റിയാസ് (30) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.

2018 ഓഗസ്റ്റ് 15 ന് നടന്ന സംഭവത്തില്‍ പ്രതികള്‍ രഞ്ജിത്തിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം രഞ്ജിത്തിനെ ചാത്തന്നൂര്‍ പോളച്ചിറ ഏലായിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കാറിലിട്ട് നാഗര്‍കോവില്‍ തിരുനല്‍വേലി റോഡിലെ സമൂതപുരത്തെ പൊന്നാങ്കുടിയില്‍ കുഴിയില്‍ തള്ളി. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പാമ്പ് മനോജിന്റെ ഭാര്യയെ രഞ്ജിത്ത് വീട്ടില്‍ താമസിപ്പിച്ചതാണ് വൈരാഗ്യത്തിന് കാരണം.



from mangalam.com http://bit.ly/2WJkjnx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages