മുംബൈ: രക്ഷിതാക്കള്‍ പൂട്ടിയിട്ടിട്ട് പോയ മുറിക്കുള്ളില്‍ പെണ്‍കുട്ടി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍. ഞായറാഴ്ച മുംബൈയിലാണ് സംഭവം ഉണ്ടായത്. കുട്ടിയെ അകത്താക്കി പുറത്തു നിന്ന് പൂട്ടിയാണ് മാതാപിതാക്കള്‍ വിവാഹത്തിന് പോയത്. കുട്ടി പഠിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായിരുന്നു ഇതെന്ന് മാതാപിതാക്കള്‍ പറയുന്നു.
എന്നാല്‍ രക്ഷിതാക്കള്‍ തിരികെ എത്തുന്നതിന് മുമ്പ് അപ്പാര്‍ട്ട്‌മെന്റില്‍ തീ പിടുത്തമുണ്ടായി. മുറി പുറത്ത് നിന്നും പൂട്ടിയിരുന്നതിനാല്‍ പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ പെണ്‍കുട്ടിക്കായില്ല. ഒടുവില്‍ കുട്ടി മുറിക്കുള്ളില്‍ വെന്ത് മരിക്കുകയായിരുന്നു.
വാകോല പോലീസ് സ്റ്റേഷനിലെ പോലീസ് നായ്കിന്റെ മകള്‍ ശര്‍വാണി ചവാന്‍ ആണ് മരിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയും പോലീസ് കള്ളിക്കളയുന്നില്ല. മുറിക്കുള്ളില്‍ നിന്ന് മണ്ണെണ്ണ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കും. മുറി അകത്ത് നിന്ന് പൂട്ടിയിരുന്നെന്നാണ് ഫയര്‍ ഫോഴ്‌സ് അധികൃതരുടെ മൊഴി. ഉച്ചയ്ക്കാണ് അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ തീപിടിത്തം ഉണ്ടായത്. ഈ സമയത്ത് പെണ്‍കുട്ടി ഉറങ്ങുകയായിരിക്കാം എന്ന് പോലീസ് പറയുന്നു. തീ പടര്‍ന്ന് പിടിച്ചതോടെ അവള്‍ക്ക് ഓടി രക്ഷപ്പെടാന്‍ സാധിച്ചില്ല. ഇങ്ങനെയാണ് മരണം സംഭവിച്ചത്.
from mangalam.com http://bit.ly/2HlZkkm
via IFTTT
No comments:
Post a Comment