ഉത്തര്‍പ്രദേശില്‍ മെയ് 23 ന് ജനിച്ച കുഞ്ഞിന്റെ പേര് നരേന്ദ്രമോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

ഉത്തര്‍പ്രദേശില്‍ മെയ് 23 ന് ജനിച്ച കുഞ്ഞിന്റെ പേര് നരേന്ദ്രമോദി

ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്ന മെയ് 23 ന് ഉത്തർപ്രദേശിലെ ഗോണ്ടയിൽ മുസ്ലിം കുടുംബത്തിൽ ജനിച്ച കുഞ്ഞിന് നരേന്ദ്രമോദിയെന്ന് പേരുനൽകാൻ മാതാപിതാക്കളുടെ തീരുമാനം. മോദിയുടെ നേതൃത്വത്തിൽ എൻഡിഎ വൻ വിജയം നേടി വീണ്ടും അധികാരത്തിലെത്താനിരിക്കെയാണിത്. ഗോണ്ട സ്വദേശിനി മെനാജ് ബീഗത്തിനാണ് മെയ് 23 ന് ആൺകുഞ്ഞ് ജനിച്ചത്. സന്തോഷ വാർത്ത അറിയിക്കാൻ അവർ ഉടൻതന്നെ ദുബായിലുള്ള ഭർത്താവിനെ ഫോണിൽ വിളിച്ചു. നരേന്ദ്രമോദി ജയിച്ചുവോ എന്നാണ് ഫോണെടുത്തയുടൻ ഭർത്താവ് തന്നോട് ചോദിച്ചതെന്ന് മനാജ് ബീഗം പറയുന്നു. ഇതോടെ കുഞ്ഞിന് നരേന്ദ്രമോദി എന്ന പേരുനൽകാൻ ഇരുവരും തീരുമാനമെടുത്തു. മോദിയെപ്പോലെ തന്റെ മകനും നല്ലകാര്യങ്ങൾ ചെയ്യണമെന്നും വിജയം വരിക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്ന് കുട്ടിയുടെ അമ്മ വാർത്താ ഏജൻസിയോട് പറഞ്ഞു. Gonda: Family names their newborn son Narendra Modi. Menaj Begum, mother says, "My son was born on 23 May, I called my husband who is in Dubai&he asked Has Narendra Modi won? so I named my son Narendra Modi. I want my son to do good work like Modi ji&be as successful as him." pic.twitter.com/ywadXyiBLc — ANI UP (@ANINewsUP) May 25, 2019 Content Highlights:Kid born on May 23, Narendra Modi, UP


from mathrubhumi.latestnews.rssfeed http://bit.ly/30Iz2S9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages