മുംബൈ:ഇന്ത്യക്ക് പുറത്തേക്ക്യാത്രചെയ്യാൻ ശ്രമിക്കുന്നതിനിടെജെറ്റ് എയർവേയ്സ് ഉടമ നരേഷ് ഗോയലിനെയും ഭാര്യയെയും അധികൃതർ തടഞ്ഞു. എമിറേറ്റ്സ് വിമാനത്തിൽ മുംബൈയിൽ നിന്ന്ദുബായിലേക്ക് പോകാൻ ശ്രമിക്കവെയാണ് ഇവരെഎമിഗ്രേഷൻ അധികൃതർ തടഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയേ തുടർന്ന് അടച്ചുപൂട്ടിയ വിമാന കമ്പനിയാണ് ജെറ്റ് എയർവേയ്സ്. ശനിയാഴ്ച വൈകിട്ട്ദുബായിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ എമിറേറ്റ്സ് വിമാനം അധികൃതർ തിരിച്ചു വിളിക്കുകയായിരുന്നു. ജെറ്റ് എയർവേയ്സ് സ്ഥാപകരുടെ പേരിൽഅധികൃതർ ലുക്ക് ഔട്ട് നേട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജെറ്റ് എയർവേയ്സ് പ്രതിസന്ധിയിലായതുമായി ബന്ധപ്പെട്ട് ഉടമകൾക്കെതിരെ വിവിധ കേസുകൾ നിലവിലുണ്ട്.
from mathrubhumi.latestnews.rssfeed http://bit.ly/2VStelg
via
IFTTT
No comments:
Post a Comment