സൂറത്ത് തീപ്പിടിത്തത്തില്‍ മരണം 23 ആയി: എല്ലാ കോച്ചിങ് സെന്ററുകളും അടയ്ക്കാന്‍ കര്‍ശന നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

സൂറത്ത് തീപ്പിടിത്തത്തില്‍ മരണം 23 ആയി: എല്ലാ കോച്ചിങ് സെന്ററുകളും അടയ്ക്കാന്‍ കര്‍ശന നിര്‍ദേശം

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ കോച്ചിങ്ങ് സെന്ററിലുണ്ടായ തീപ്പിടുത്തത്തില്‍ മരണം 23 ആയി. വന്‍ ദുരന്തത്തിനു പിന്നാലെ വാണിജ്യ കെട്ടിട സമുച്ചയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കോച്ചിങ്ങ് സെന്ററുകളും അടച്ചിടാന്‍ സംസ്ഥാനത്തെ കോര്‍പ്പറേഷനുകളും മുന്‍സിപ്പാലിറ്റികളും നിര്‍ദേശം നല്‍കി.

23 പേര്‍ മരിക്കാനിടയായ തീപ്പിടുത്തത്തില്‍ രണ്ട് കടകളും നിരവധി ഇരുചക്രവാഹനങ്ങളും കത്തിനശിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്ന ഏഴുപേരുടെ നില ഗുരുതരമാണ്. രണ്ടു പേര്‍ വെന്റിലേറ്ററിലും അഞ്ചു പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്. പിന്നാലെ സംസ്ഥാനത്തെ കോച്ചിങ്ങ് സെന്ററുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവ അടക്കമുള്ള എല്ലാ കെട്ടിടങ്ങളിലും സുരക്ഷാ പരിശോധന തുടങ്ങിക്കഴിഞ്ഞു.

തലസ്ഥാനമായ ഗാന്ധിനഗറിലെ ലൈബ്രറിയും നാല്‍പ്പതോളം കോച്ചിങ്ങ് സെന്ററുകളും അധികൃതര്‍ പൂട്ടി മുദ്ര വെച്ചു. തീപ്പിടുത്തമുണ്ടായപ്പോള്‍ 50 ഓളം കുട്ടികള്‍ ശകട്ടിടത്തിലുണ്ടായിരുന്നു. അഗ്നബാധയുണ്ടായ കെട്ടിടത്തില്‍ ചിത്രരചനാ ക്ലാസ് നടത്തിവന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് കമ്മീഷണര്‍ പറഞ്ഞു.



from mangalam.com http://bit.ly/2W4tZws
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages