സി.പി.എം പ്രവര്‍ത്തകനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് കൊന്ന കേസില്‍ വിധി ഈ മാസം 22ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

സി.പി.എം പ്രവര്‍ത്തകനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് കൊന്ന കേസില്‍ വിധി ഈ മാസം 22ന്

തലശ്ശേരി: ഇരട്ടി കീഴൂരില്‍ സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊന്ന കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. തലശേരി അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. സി.പി.എം പ്രവര്‍ത്തകനായ യാക്കൂബിനെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു കൊന്നത്. ആര്‍.എസ്.എസ് നേതാവായ വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍.

2006 ജൂണിലാണ് സംഭവം നടന്നത്. രാത്രിയില്‍ കൂട്ടുകാരുമായി സംസാരിച്ചിരുന്ന യാക്കൂബിനെ ഒരു കൂട്ടം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു കൊന്നുവെന്നാണ് കേസ്. സംഭവത്തില്‍ മറ്റു രണ്ട് സി.പി.എം പ്രവര്‍ത്തര്‍ക്കും പരിക്കേറ്റിരുന്നു.

ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരായ ശങ്കരന്‍,മനോഹരന്‍, വിജേഷ്, കൊടേരി പ്രകാശന്‍, കാവ്യേഷ്, ജയകൃഷ്ണന്‍,ദിവാകരന്‍, സുമേഷ്, പവിത്രന്‍, മാവില ഹരീന്ദ്രന്‍, കെ.കെ.മനോഹരന്‍, സജീഷ്, പടയംകുടി വല്‍സന്‍, വി.കുഞ്ഞിരാമന്‍, കിഴക്കെവീട്ടില്‍ ബാബു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. അന്നത്തെ കീഴൂര്‍ ഇരട്ടി സിഐ ആയിരുന്ന പ്രിന്‍സ് എബ്രഹാമാണ് കേസ് അന്വേഷിച്ചത്.



from mangalam.com http://bit.ly/2JqiQzt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages